പ്രവാസി ഭാരത് ദിവസം സമ്മേളനം ജനുവരി ഒൻപതിന് മലപ്പുറത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി ഭാരത് ദിവസ് സമ്മേളനം ജനുവരി 9 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5- മണി വരെ മലപ്പുറം ജില്ലയിലെ അരീക്കോട് ടൗൺ ഹാളിൽ (വാരിയൽകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗർ ) നടക്കുമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഐസക് തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ കെ.പി. പി.സി ഭാരവാഹികൾ, എം.പി മാർ എം.എൽ എ മാർ എന്നിവർ പങ്കെടുക്കും. വിവിധ സെഷനുകളിലായി നടക്കുന്ന ചർച്ചകൾക്ക് പ്രവാസി കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും നേതൃത്വം നല്കുമെന്ന് സാമുൽ കിഴക്കുപുറം പറഞ്ഞു.

ഊർജ്ജിത നിതാഖത്ത്, കോവിഡ് സാഹചര്യം എന്നിവ മൂലം ജോലി നഷ്ട്ടപ്പെട്ട് മടങ്ങി എത്തിയ പ്രവാസികളും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ദുരിത സാഹചര്യങ്ങളെക്കുറിച്ച് സമ്മേളനം ചച്ച ചെയ്യുമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കും
അവഗണനക്കും എതിരെ സമര പരിപാടികൾക്ക് രൂപം നല്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി കോൺഗ്രസ് സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം പ്രതിനിധികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടപ്പിക്കുന്ന പ്രവാസി ഭാരത് ദിവസ് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...