റാന്നിയിലെ പട്ടയ വിതരണ നടപടികൾ അതിവേഗം പൂർത്തിയാക്കണം ; അഡ്വ പ്രമോദ് നാരായണൻ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിലെ പട്ടയ വിതരണ നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന അഡ്വ പ്രമോദ് നാരായണൻ എംഎൽഎ ആവശ്യപ്പെട്ടു . പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ഉള്ള തടസ്സങ്ങൾ ചർച്ച ചെയ്യുന്നതിന് എംഎൽഎ വിളിച്ചു ചേർത്ത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിവിധതരത്തിലുള്ള പട്ടയ പ്രശ്നങ്ങളാണ് റാന്നി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിലായി നേരിടുന്നത്. വനംവകുപ്പ് അനുമതി ആവശ്യമില്ലാത്ത പട്ടയങ്ങൾ ഉദ്യോഗസ്ഥർ മുൻകൈയെടുത്തു എത്രയും വേഗം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം.

വനംവകുപ്പിന്റെ അനുമതി വേണ്ട പട്ടയങ്ങൾക്ക് അവ ലഭിക്കാൻ അധികൃതർ കൃത്യമായ ഇടപെടലുകൾ നടത്താനും എംഎൽഎ ആവശ്യപ്പെട്ടു. റാണി താലൂക്കിലെ എല്ലാ വില്ലേജുകളിലെയും പട്ടയ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. എം എൽ എയെ കൂടാതെ റാന്നി തഹസിൽദാർ ബി നവീൻ ബാബു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി , പഞ്ചായത്ത് പ്രസിഡണ്ട് ശോഭ ചാർലി, വിവിധ വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...