പട്ടയമില്ലാത്ത കൈവശഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടി കടത്തി ; മൗനം പാലിച്ച് അധികൃതർ

For full experience, Download our mobile application:
Get it on Google Play

റാന്നി : പട്ടയമില്ലാത്ത കൈവശഭൂമിയില്‍ നിന്നും വിലകൂടിയ മരങ്ങള്‍ വെട്ടി കടത്തിയിട്ടും അധികൃതര്‍ക്ക് നിസംഗത. മടന്തമണ്‍ തെക്കേതൊട്ടിയില്‍ പട്ടയം നല്‍കുന്നതിനായി അധികൃതര്‍ മഹസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ കൂട്ടത്തിലുള്ള തേക്കും വെണ്ടേക്കും പ്ലാവും ആഞ്ഞിലിയും അടക്കമുള്ള വന്‍ മരങ്ങളാണ് വെട്ടികടത്തിയത്. ഇവിടെ നിന്ന് രാത്രിയുടെ മറവില്‍ പച്ചമണ്ണും വന്‍തോതില്‍ കടത്തിയിട്ടുണ്ട്.

പോലീസ് റവന്യൂ വനം അധികൃതരുടെ മൗനാനുവാദത്തോടെയാണ് സംഭവമെന്നാണ് ആരോപണം. വീടു നിര്‍മ്മാണത്തിന്‍റെ മറവിലാണ് മരവും മണ്ണും കടത്തിയത്. ഇവിടുത്തെ മറ്റു താമസക്കാര്‍ ചികിത്സ, പഠനാവശ്യങ്ങള്‍ക്കായി മരം മുറിച്ചപ്പോള്‍ കേസെടുത്ത പാരമ്പര്യവും ഉണ്ട്. വീടിനു ഭീക്ഷണിയായി നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റിയാല്‍പ്പോലും വനം അധികൃതര്‍ എത്തി കേസെടുക്കുമെന്ന് ഭീക്ഷണിപ്പെടുത്താറുണ്ടെന്ന് സ്ഥലവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രദേശവാസികള്‍ നാളുകളായി പട്ടയം ലഭിക്കുന്നതിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന സ്ഥലം കൂടിയാണിത്. നിലവില്‍ വനം, റവന്യൂ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് പട്ടയം ലഭിക്കാന്‍ കാലതാമസം നേരിടുന്നത്. 1955 മുതല്‍ ജനങ്ങള്‍ താമസിക്കുന്ന ഇവിടം റിസര്‍വ് വനമാണെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ വന്‍തോതില്‍ മരങ്ങള്‍ വെട്ടി കടത്തിയതാണ് സംശയത്തിനിട നല്‍കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...