തെരുവു വിളക്കുകള്‍ ഉടൻ സ്ഥാപിക്കണം ; എ.ഐ.വൈ.എഫ്

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ പഞ്ചായത്തിലെ പെരുന്തേനരുവി പത്താം വാർഡിൽ തെരുവു വിളക്കുകള്‍ ഇല്ലാത്ത സ്ഥലങ്ങളിൽ ഉടന്‍ വഴി വിളക്കുകള്‍ സ്ഥാപിക്കണമെന്ന് എ.ഐ.വൈ.എഫ് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇവിടെ ഒരുവശം പമ്പാനദിയും മറുകര പെരുന്തേനരുവി വനപ്രദേശവുമാണ്. കാട്ടുമൃഗങ്ങളായ പോത്ത്, ആന, മ്ലാവ്, പന്നി എന്നിവ മിക്ക രാത്രികളിലും അരുവിലൂടെ നീന്തിയെത്തി ജനവാസകേന്ദ്രങ്ങളിൽ കടക്കുന്നുണ്ട്. കഴിഞ്ഞദിവസം പത്രം ഏജന്‍റുമാരുടെ ഇരുചക്ര വാഹനത്തിനു മുൻപിൽ കാട്ടുപന്നി ചാടി അപകടമുണ്ടായ സംഭവമുണ്ടായി.

ആന ശല്യവും രൂക്ഷമാണ്. നവോദയ മുതൽ പെരുന്തേനരുവി വരെയും കൈതമല മുതല്‍ പരുവ വരെയുമുള്ള വഴി പൂര്‍ണ്ണമായും ഇരുട്ടിലാണ്. ഇവിടെ വഴി വിളക്കുകള്‍ സ്ഥാപിക്കുവാന്‍ തയ്യാറാവണമെന്ന് മേഖലാ കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡൻറ് എം.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് സിജോ ജോസ് മടുക്കകുഴി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബ്രൈറ്റ് ബാബു, സീജന്‍ ചാത്തന്‍തറ, രാജേഷ് നെല്ലിമല, സന്തോഷ് പീറ്റർ, ഗിരീഷ് പരുവ എന്നിവര്‍ പ്രസംഗിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന പാതയുടെ വികസനത്തിന് ഏറ്റെടുത്ത ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറണം : പ്രമേയം പാസാക്കി പഴവങ്ങാടി...

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനായി ചെല്ലക്കാട് ജംഗ്ഷനിൽ...

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി ; മെഡിക്കൽ റിപ്പോർട്ട് റിപ്പോർട്ട്

0
തൊടുപുഴ: ഇടുക്കിയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....