ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധവത്കരണ പരിപാടി – സ്‌ക്രീനിംഗ് ക്യാമ്പും ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും പത്തനംതിട്ട ജില്ല ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്‌ക്രീനിംഗ് ക്യാമ്പും റാന്നി അഡ്വ. പ്രമോദ് നാരായണന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു.
ഹോമിയോപ്പതി ചികിത്സ ശാസ്ത്രത്തിന്  വന്ധ്യത ചികിത്സയിലും, മറ്റു വിവിധ മേഖലകളിലും അനന്ത സാധ്യതകളാണ് ഉള്ളതെന്ന് എം. എല്‍. എ പറഞ്ഞു.

വന്ധ്യതാ നിവാരണ ചികിത്സ ഹോമിയോപ്പതിയില്‍ എന്ന വിഷയത്തില്‍ ജനനി ജില്ലാ കണ്‍വീനര്‍ ഡോ. പ്രീതി  ഏലിയാമ്മ ജോണ്‍, ജീവിത ശൈലിയും വന്ധ്യതയും എന്ന വിഷയത്തില്‍ വടശ്ശേരിക്കര  മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിഷ  വി. എസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ലത മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹോമിയോ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍,

ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എം സാബു,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ആര്‍ അശ്വതി  അംഗങ്ങളായ  സ്വപ്ന സൂസന്‍ ജേക്കബ് ,ഷീലു മാനപ്പള്ളില്‍, ജോര്‍ജുകുട്ടി, വര്‍ഗീസ് സുദേഷ് കുമാര്‍ , ഡോ. പ്രീതി ഏലിയാമ്മ ജോണ്‍, ഡോ ജിഷ വി എസ്,  സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭ മോഹന്‍,  ധന്യ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തു

0
തിരുവനന്തപുരം : കാതക്കുന്ന ശബ്‌ദവും വെളിച്ചവുമായി കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

സംസ്ഥാന പാതയുടെ വികസനത്തിന് ഏറ്റെടുത്ത ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറണം : പ്രമേയം പാസാക്കി പഴവങ്ങാടി...

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനായി ചെല്ലക്കാട് ജംഗ്ഷനിൽ...

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി ; മെഡിക്കൽ റിപ്പോർട്ട് റിപ്പോർട്ട്

0
തൊടുപുഴ: ഇടുക്കിയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ...