റിയാദ് : ജിദ്ദയിലെ പ്രമുഖ വ്യവസായിയും ഹിബ ആസ്യ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മല്‍ സ്വദേശി വെള്ളേങ്ങര അബ്ദുല്ല മുഹമ്മദ് (59) ജിദ്ദയില്‍ നിര്യാതനായി. നേരത്തെ കൊവിഡ് ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്നു. ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കിങ് അബ്ദുല്ല മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും വൃക്ക സംബന്ധമായ അസുഖംമൂലം 10 ദിവസത്തോളമായി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ശനിയാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ദീര്‍ഘകാലമായി ജിദ്ദയില്‍ പ്രവാസിയായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ വണ്ടൂറില്‍ പ്രവര്‍ത്തിക്കുന്ന നിംസ് ആശുപത്രി മാനേജിങ് ഡയറക്ടര്‍, സഹ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പ്രമുഖ മലയാളി വ്യവസായി സൗദിയില്‍ നിര്യാതനായി
RECENT NEWS
Advertisment