പ്രവാസി പുന:രധിവാസ പദ്ധതികള്‍ നടപ്പാക്കണം : പ്രവാസി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് സാഹചര്യം, ഊര്‍ജ്ജിത നിതാഖത്ത്, സ്വദേശിവല്‍ക്കരണം എന്നിവ മൂലം ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് അടിയന്തരമായ പെന്‍ഷന്‍ പുന:രധിവാസ പദ്ധതികള്‍ നടപ്പാക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച പ്രവാസികളെ അവഗണിക്കുന്ന സമീപനമാണ് കാലാകാലങ്ങളായി സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇത് അവസാനിപ്പിച്ച് മറ്റു വിഭാഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കി പ്രവാസി പുന:രധിവാസം നടപ്പാക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ പ്രവാസികള്‍ക്കായി ആരംഭിച്ച തൊഴില്‍ദാന പദ്ധതിയായ പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ്, സ്വാന്തനം ചികിത്സാ ധനസഹായ പദ്ധതി, പ്രവാസികളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതി, മരണപ്പെട്ട പ്രവാസികളുടെ അവകാശങ്ങള്‍ക്കുള്ള ലക്ഷം രൂപ ധനസഹായ പദ്ധതി എന്നിവ അവതാളത്തിലായിരിക്കുകയാണെന്നും അപേക്ഷകളില്‍ തീരുമാനം എടുക്കാതെ ഫയലുകള്‍ നോര്‍ക്കയില്‍ കെട്ടിക്കിടക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. കോവിഡ് മൂലം വിദേശ രാജ്യങ്ങളിലും സ്വദേശത്തും മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് മാത്യു പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി നിര്‍വ്വാഹക സമിതി അംഗം റജി താഴമണ്‍, പ്രവാസി കോണ്‍ഗ്രസ സംസ്ഥാന ഭാരവാഹികളായ അച്ചന്‍കുഞ്ഞ് ജോണ്‍, കോശി ജോര്‍ജ്, മോനി ജോസഫ്, ജില്ലാ ഭാരവാഹികളായ അബ്ദുള്‍കലാം ആസാദ്, റെനീസ് മുഹമ്മദ്, സലിം പെരുനാട്, കെ.സി ചാക്കോ, ബാബുക്കുട്ടി ചെറുകോല്‍, ജോണ്‍ പരുവത്ത്, ഷംസുദ്ദീന്‍ ഏഴംകുളം, ജോസ് കൊടുന്തറ, ബാലഗോപാലന്‍ നായര്‍, നിയോജക മണ്ഡലം പ്രസിഡന്‍റുമാരായ റെജി വാര്യാപുരം, ആഷിഷ് പാലയ്ക്കാമണ്ണില്‍, ബഷീര്‍ മുഹമ്മദ്, ആനന്ദന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന...

0
കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം...

പകർച്ചവ്യാധി വ്യാപനം ; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു...

യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും

0
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ...