ദോഹ : മധ്യതിരുവിതാംകൂർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ദോഹയിൽ നിന്ന് നാട്ടിലേക്ക് പോകുന്നതും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ രണ്ട് പേർക്ക് ടിക്കറ്റിനുള്ള പണം ഐ.ഡി.സി.സിയുടെ ചീഫ് കോ-ഓർഡിനേറ്റർ എബ്രഹാം ജോസഫ് കൈമാറി. ദോഹയിൽ നിന്ന് 26, 27 തീയതികളിൽ കൊച്ചിയിലേക്ക് പോകുന്ന ചാർട്ടേഡ് ഫ്ലൈറ്റിലെ യാത്രക്കാരാണ് ഇവര്‍.
പ്രസിഡൻറ് അനീഷ് ജോർജ് മാത്യു, കോർഡിനേറ്റര്‍മാരായ ജൂട്ടാസ് പോള്‍, ജോയി തോമസ്, ജിജി ജോൺ, ഈപ്പൻ പി. തോമസ്, ജോർജ് മാത്യു (ശമൂവേൽകുട്ടി ), ബിജി തോമസ് , പ്രേംജി വര്ഗീസ് ജോൺ, ജേക്കബ് ജോർജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.