ഖത്തറില്‍ വാഹനമിടിച്ച്‌ കോഴിക്കോട് സ്വദേശി ‍മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദോഹ : കോഴിക്കോട് ചെറുവാടി സ്വദേശിയും ഖത്തറിലെ സജീവ പൊതുപ്രവര്‍ത്തകനുമായ സുബൈര്‍ അല്‍ കൗസരി (സുബൈര്‍ മൗലവി -56) ദോഹയില്‍ വാഹനമിടിച്ചു മരിച്ചു. അല്‍ ഏബിള്‍ ഗ്രൂപ് ചെയര്‍മാന്‍ സിദ്ദീഖ് പുറായിലിന്‍റെസഹോദരനാണ്. കഴിഞ്ഞ ദിവസം ദോഹയില്‍ അന്തരിച്ച ആഗോള ഇസ്ലാമിക പണ്ഡിതന്‍ ഡോ. യുസുഫ് അല്‍ ഖറദാവിയുടെ മയ്യിത്ത് നമസ്കാരം കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.

മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്‌ പള്ളിക്കു സമീപം ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മതാര്‍ഖദീമില്‍ അല്‍ ഏബിള്‍ ഇലക്‌ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഖത്തര്‍ സോഷ്യല്‍ ഫോറം സജീവ പ്രവര്‍ത്തകനും ഗ്രന്ഥകാരനും ശ്രദ്ധേയ പ്രഭാഷകനും ആയിരുന്നു ഇദ്ദേഹം. പോപുലര്‍ ഫ്രണ്ട് നേതാവ് നസറുദ്ദീന്‍ എളമരത്തിന്റെ സഹോദരി സലീനയാണ് ഭാര്യ. മക്കള്‍: സഹല്‍ (ദുബൈ), സഈദ്, നിഷ് വ, റുഷ്‌ദ. മരുമകള്‍: മുന (കൊണ്ടോട്ടി).

ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. സഹോദരങ്ങള്‍ സിദ്ദീഖ് പുറായില്‍, യാക്കൂബ് പുറായില്‍, യൂസഫ് പുറായില്‍, പരേതരായ മുഹമ്മദ് ബീരാന്‍, മുസ്തഫ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

0
തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി',...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...

ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി

0
ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ്...