ബിജെപി ഓഫീസിലേക്ക് ബോംബേറിഞ്ഞ പോപ്പുലര്‍ ഫ്രണ്ട്‍ നേതാവ് പിടിയില്‍ ; കൂട്ടാളിക്കായി തിരച്ചില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോയമ്പത്തൂര്‍ ബിജെപി ഓഫീസിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കോയമ്പത്തൂര്‍ തുടിയലൂര്‍ ചേരന്‍ കോളനി സ്വദേശി എസ്.സദ്ദാം ഹുസൈന്‍ (31) പിടിയിലായി. ഇയാളുടെ കൂട്ടാളിക്കായി തിരച്ചില്‍ തുടരുന്നു. 22ന് രാത്രിയാണ് കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ വി.കെ.കെയിലെ ബിജെപി ഓഫീസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ഇവ പൊട്ടാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അന്ന് രാത്രി തന്നെ ഗാന്ധിപുരത്തെ തുണിക്കടക്കുനേരെയും ബോംബാക്രമണം നടന്നിരുന്നു.

തൊട്ടുപിന്നാലെ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലെ ബിജെപി, ആര്‍എസ്‌എസ്, ഹിന്ദു മുന്നണി നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണവും ഉണ്ടായി. ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഓഫീസിന് നേരെ ബോംബെറിഞ്ഞത്.

കോയമ്പത്തൂര്‍ നോര്‍ത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി.എസ്. മാധവന്‍റെ മേല്‍നോട്ടത്തിലുള്ള മൂന്ന് പ്രത്യേക സംഘങ്ങള്‍ നൂറോളം നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടിയലൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവാണ് അറസ്റ്റിലായ സദ്ദാം ഹുസൈന്‍. പിഎഫ്‌ഐയുടെ രഹസ്യാന്വേഷണ വിഭാഗത്തിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം....

കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്

0
തിരുവനന്തപുരം: എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത്...

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി

0
ഇറാൻ : ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍...

രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി...

0
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...