കോന്നി : ബിജെപി കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കോന്നി നിവാസികൾക്കുമായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വീഡിയോ കോൺഫ്രൻസ് വഴി ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ടയുമായും കോന്നിയുമായും തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും പാർട്ടിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും എല്ലാവിധസഹായങ്ങളും താന്‍ ഉറപ്പാക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം വിവരിച്ചു. ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, പിഎസ്പി ജില്ലാ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ നായർ, ബിജെപി മണ്ഡലം വൈസ് പ്രസിഡൻറ് കണ്ണൻ ചിറ്റൂർ, സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്, സുജീഷ് സുശീലൻ, വിഷ്ണുദാസ്, സുജിത്ത് ബാലഗോപാൽ, ബി.രഞ്ജിത്ത്, വൈശാഖ്, വിശ്വ, അഖിൽ എസ് എന്നിവർ പങ്കെടുത്തു.
ഹെൽപ്പ് ഡെസ്ക് ഇൻചാർജ്ജ് – വിഷ്ണു മോഹൻ, ഫോൺ: 9496336510
പ്രവാസി ഹെൽപ്പ് ഡസ്ക് – 9048146630 (വിഷ്ണുപ്രസാദ്)
ഇതര സംസ്ഥാനങ്ങളിലെ കോന്നി നിവാസികളുടെ പ്രശ്നങ്ങൾക്ക്- 9656743638 ( അഖിൽ ആർ)