കോഴിക്കോട്: കുവൈത്തില്‍ നിന്നും തുടര്‍ ചികിത്സക്കായി ബുധനാഴ്ച നാട്ടിലെത്തിയ പ്രവാസി മലയാളി മരിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ കാഞ്ഞങ്ങാട് സ്വദേശി പടിഞ്ഞാര്‍ അബ്ദുല്ല (70) യാണ് വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജജ് ആശുപത്രിയില്‍ മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്ലയെ തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ നിന്നും നേരിട്ടാണ് വിമാനത്താവളത്തിലെത്തിച്ചത്. രാത്രി 10.30ന് കോഴിക്കോട്ട് വിമാനമിറങ്ങിയ ഇദ്ദേഹത്തെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുകയായിരുന്നു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആദ്യ വിമാനത്തില്‍ കേരളത്തിലെത്തുന്നതിന് എംബസിയില്‍ അപേക്ഷ നല്‍കിയെങ്കിലും യാത്രാനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ് കഴിഞ്ഞദിവസം എംബസി അനുമതി നല്‍കിയത്. ഭാര്യ: ആത്തിക്ക. അഞ്ച് മക്കളുണ്ട്.