തിരുവനന്തപുരം: നാട്ടിലേക്കു തിരിച്ചു വന്ന പ്രവാസികളുടെ പെന്‍ഷന്‍ തുക 3000 രൂപ ആക്കി ഉയര്‍ത്തി ബജറ്റില്‍ പ്രഖ്യാപനം. നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് ക്ഷേമനിധി അംശാദായം 200 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും അവരുടെ പെന്‍ഷന്‍ 3500 രൂപയായും വര്‍ധിപ്പിച്ചു. പ്രവാസി ക്ഷേമനിധിക്കായി ഒന്‍പതു കോടിയും പ്രവാസി തൊഴില്‍ പുനരധിവാസത്തിനു 100 കോടി രൂപയും അനുവദിച്ചു.
ജൂലൈ മാസത്തില്‍ ഓണ്‍ലൈന്‍ ആയി പ്രവാസി സംഗമം സംഘടിപ്പിക്കും. ഓണ്‍ലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഫെബ്രുവരിയില്‍ ക്ഷേമനിധി 75 ദിവസമെങ്കിലും തൊഴിലെടുത്തവര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ്.
പ്രവാസി തൊഴില്‍ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം 2021 അവസാനം മൂന്നാം ലോകകേരള സഭ വിളിച്ചു ചേര്‍ക്കും.