പത്തനംതിട്ട : ദമാം – കൊച്ചി, കോലാലംപൂര്‍ – കൊച്ചി, റിയാദ് – കരിപ്പൂര്‍ വിമാനങ്ങളിലായി ചൊവ്വാഴ്ച്ച രാത്രി പത്തനംതിട്ട ജില്ലക്കാരായ 19 പ്രവാസികള്‍കൂടി എത്തി.
ദമാം-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ 11 പേരാണുണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഏഴ് ഗര്‍ഭിണികളും ഇവരുടെ കൂടെ എത്തിയ രണ്ടു പേരും ടാക്സിയില്‍ വീടുകളില്‍എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോലാലംപൂര്‍-കൊച്ചി വിമാനത്തില്‍ പത്തനംതിട്ട ജില്ലയില്‍നിന്ന് ഒരാളെ ഉണ്ടായിരുന്നുള്ളൂ. ഗര്‍ഭിണിയായ ഇവര്‍ ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.
റിയാദ്-കരിപ്പൂര്‍ വിമാനത്തില്‍ ജില്ലക്കാരായ ഏഴു പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ശേഷിക്കുന്ന ആറു പേരും ഗര്‍ഭിണികളായിരുന്നു.ഇവര്‍ ടാക്സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്.