ജൂണ്‍ മുതല്‍ ഓടുന്ന ട്രെയിനുകളുടെ പട്ടിക ഉടന്‍ പുറത്തിറക്കും ; ബുക്കിംഗ് ഓണ്‍ലൈനായി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് ജൂണ്‍ മുതല്‍ സര്‍വ്വീസ് തുടങ്ങുന്ന 200 ട്രെയിനുകളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്ന് റെയില്‍വേ. ഇതിൽ ദീർഘ-ഹൃസ്വദൂര ട്രെയിനുകള്‍ ഉണ്ടാകും. എന്നാല്‍ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മാത്രമായിരിക്കും ഉണ്ടാവുക. ജൂണ്‍ ഒന്ന് മുതലാണ് ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ 200 നോണ്‍ എസി ട്രെയിനുകള്‍ പ്രതിദിനം സര്‍വ്വീസുകള്‍ നടത്തുക.  ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇതുവരെ 1600 ട്രെയിനുകള്‍ സര്‍വ്വീസ് നടത്തിയെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. ഇതിലൂടെ 21.5 ലക്ഷം തൊഴിലാളികളെ നാട്ടിലെത്തിച്ചു. അവശേഷിക്കുന്ന തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ശ്രമിക്ക് ട്രെയിനുകള്‍ സര്‍വ്വീസ് തുടരും. ഇപ്പോഴോടുന്ന ശ്രമിക് ട്രെയിനുകളുടെ എണ്ണവും വര്‍ധിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം. സംസ്ഥാനങ്ങളിലെ സ്ഥിതി കണക്കിലെടുത്താകും ഏതൊക്കെ സ്റ്റോപ്പുകൾ വേണം എന്ന് തീരുമാനിക്കുക. ഇനിയും ആയിരത്തില്‍ അധികം ശ്രമിക്ക് ട്രെയിനുകള്‍ ഓടിക്കുമെന്നും റെയില്‍വേ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....