പ്രവീണ്‍ നെട്ടാരു കൊലക്കേസ് : 15-ആം പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക: ബിജെപി – യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നടത്തിയ റെയ്ഡില്‍ പ്രതികളിലൊരാളെക്കൂടി അറസ്റ്റ് ചെയ്തു. കേസിലെ പതിനഞ്ചാമത്തെ അറസ്റ്റാണിത്. ശനിയാഴ്ചയാണ് എന്‍ഐഎ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരി ഗ്രാമവാസിയാണ് അറിസ്റ്റിലായ ഷഹീദ് എം. ചില രാഷ്ട്രീയ സംഘടനകളുടെ നേതാക്കളെ ലക്ഷ്യമിട്ട് പിഎഫ്ഐ നടത്തിയ ഗൂഢാലോചന യോഗത്തിന്റെ ഭാഗമായിരുന്നു ഷഹീദെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷഹീദിന്റെ വീട്ടിലായിരുന്നു രഹസ്യയോഗം ചേര്‍ന്നത്.

പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കുറ്റകരമായ രേഖകള്‍ പിടിച്ചെടുത്തു. കേസില്‍ 14 പ്രതികളെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേരള കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ വച്ചാണ് ജൂലൈ 26 ന് ബിജെപി യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരു (32) നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടത്. സമൂഹത്തില്‍ ഭീതിപരത്താനും പ്രതികാരം ചെയ്യാനുമാണ് നെട്ടാരുവിനെ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊലചെയ്തതെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനായി വലിയ ഗൂഢാലോചന നടന്നെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. ജൂലൈ 27 ന് ബെല്ലാരെ പോലീസ് സ്റ്റേഷനില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് ആഗസ്റ്റ് 4 ന് എന്‍.ഐ.എ വീണ്ടും രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം ഏറ്റെടുത്തത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...