പതഞ്ജലി ഉൽപന്നങ്ങൾക്കുള്ള നിരോധനം ഉത്തരഖണ്ഡ് സർക്കാർ നീക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പതഞ്ജലി ഉൽപന്നങ്ങൾക്കുള്ള നിരോധനം ഉത്തരഖണ്ഡ് സർക്കാർ നീക്കി. സംസ്ഥാന ആയുർവേദ ആൻഡ് യുനാനി ലൈസൻസിങ് അതോറിറ്റിയുടേതാണ്​ നടപടി.രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഭേദപ്പെടുത്തുമെന്ന്​ അവകാശപ്പെട്ട് വിപണിയിലെത്തിച്ച ബി.പിഗ്രിത്, മധുഗ്രിത്, തൈറോഗ്രിത്, ലിപിഡോം ഐഗ്രിത്, ഗോൾഡ് ടാബ്‍ലറ്റ് എന്നിവയുടെ ഉൽപാദനം​ നവംബർ ഒന്നിന്​ സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു. ബാബാ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ സഹസ്ഥാപനമായ ദിവ്യ ഫാർമസിയാണ് ഇവ നിർമിച്ചിരുന്നത്.

നിരോധനം തങ്ങൾക്ക് സംഭവിച്ച തെറ്റാണെന്നും ഉൽപാദനം തുടരാൻ ദിവ്യ ഫാർമസിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്​തമാക്കി. സംഭവിച്ച തെറ്റ് കൃത്യസമയത്ത് തിരുത്തിയതിന് ഉത്തരഖണ്ഡ് സർക്കാറിനോട് നന്ദിയുണ്ടെന്ന് പതഞ്ജലി ഗ്രൂപ് വക്താവ്​ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...