ശബരിമലയിലെ ആചാരം മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ കാര്യമില്ല : ജി. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ശബരിമലയിലെ ആചാരം മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ കാര്യമില്ലെന്ന് സിപിഎം നേതാവ് ജി.സുധാകരന്‍. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം താന്‍ പറഞ്ഞത് വിശദീകരിക്കുകയായിരുന്നു സുധാകരന്‍. ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടമാണ്. ആ ചട്ടം മാറ്റിയിട്ടില്ല. സ്ത്രീകളുടെ പ്രായപരിധി ആരും കുറച്ചിട്ടില്ല, ഇപ്പോഴും. ശബരിമലയില്‍ പ്രതിഷ്ഠ നിത്യബ്രഹ്മചര്യ സങ്കല്‍പ്പത്തിലായതുകൊണ്ട് അതിങ്ങനെ വെച്ചിരിക്കുകയാണ്. ഇതെല്ലാം നമ്മളെല്ലാവരും ബഹുമാനിച്ച്‌ അംഗീകരിച്ചുപോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ ആയ കാര്യമില്ല – സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2006ലെ വിഎസ് സര്‍ക്കാരില്‍ ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നു. അന്ന് എല്ലാവരോടുമായി ആലോചിച്ച്‌ പുതിയ ദേവസ്വം നിയമം കൊണ്ടുവന്നു. ആ ചട്ടം പുതിയൊരു നിയമം കൊണ്ടുവന്നപ്പോഴും മാറ്റിയില്ല. സ്ത്രീയെ വെച്ചപ്പോള്‍ അവരുടെ വയസ് 60 ആക്കി. അതൊന്നും ഇപ്പോഴും ആരും കുറച്ചിട്ടില്ല. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ രണ്ടു സ്ത്രീകള്‍ക്കാണ് ജോലി കൊടുത്തത്. അതും 60 ആണ്. അവിടെ പ്രായവ്യത്യാസമില്ലാതെ മിക്ക അമ്പലങ്ങളിലും കയറാമെന്ന് ജി സുധാകരന്‍ പറഞ്ഞു. ജന്മസമയത്തെ ഗ്രഹനില അന്ധവിശ്വാസമായി തള്ളികളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ജീവി പിറന്ന് വീഴുമ്പോള്‍ ആ സമയത്തെ സോളാര്‍ സിസ്റ്റം അത് ഈ വ്യക്തിയെ സ്വാധീനിക്കുമെന്നാണ് അവര്‍ പറയുന്നത്. സ്വാധീനിക്കില്ലാ എന്ന് എനിക്ക് പറയാന്‍ പറ്റുമോ. അവര്‍ പറഞ്ഞത് അന്ധവിശ്വാസമൊന്നും അല്ല. പ്രപഞ്ചത്തിന്റെ ചലനം ജനിച്ചുവീഴുന്ന കുഞ്ഞിനെ സ്വാധീനിക്കുമെന്ന് അവര്‍ പറയുന്നു. അതിനെ അന്ധവിശ്വാസമായി തള്ളാന്‍ പറ്റില്ല – സുധാകരന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാനുമായുള്ള ചർച്ചകൾക്ക് ശേഷം സ്വിറ്റ്സർലൻഡിൽനിന്ന് മടങ്ങി ജെ ഡി വാൻസ്

0
ബർഗൻസ്റ്റോക്ക്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി ഒപ്പുവെച്ച 14 ഇന ധാരണാപത്രവുമായി ബന്ധപ്പെട്ട്...

മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് 10 ലക്ഷം തട്ടി ; വയോധിക ഉൾപ്പെടെ മൂന്നുപേർ...

0
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന്...

10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി...

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...