സംസ്ഥാനത്ത് പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ; മന്ത്രി വി. ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ നടത്താനും തീരുമാനമായി. പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. സ്‌കൂള്‍ പ്രവേശനത്തിനായി 9.34 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയത്. ജെന്‍ഡര്‍ യൂണിഫോമിന്റെ കാര്യം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു. കേരള സംസ്‌കാരത്തിന് യോജിക്കുന്നതാകണം യൂണിഫോം. വിവാദമാകുന്ന യൂണിഫോമുകള്‍ തീരുമാനിക്കരുത്. ലിംഗസമത്വമുള്ള യൂണിഫോമുകള്‍ തീരുമാനിക്കാമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

മെയ് രണ്ടാമത്തെ ആഴ്ച മുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. 1 മുതല്‍ 10 വരെയുള്ള 1,34,000 അദ്ധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് നടത്തും. പിടിഎയുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ തയ്യാറാക്കും. സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്നും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...