മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം ; വെച്ചൂച്ചിറയിൽ ഐക്യ ക്രൈസ്തവ പ്രാർത്ഥനാ സംഗമം ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

റാന്നി : മണിപ്പൂരിൽ കലാപത്തിലും അക്രമങ്ങളിലും യാതന അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ 23ന് വെച്ചൂച്ചിറയിൽ പ്രാർത്ഥനാ സംഗമവും സമാധാന റാലിയും നടക്കും. വെച്ചൂച്ചിറ ഐക്യ ക്രിസ്തീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 23ന് വൈകുന്നേരം 3ന് വെച്ചൂച്ചിറ സെന്റ്. ജോസഫ് പള്ളിയിൽ നടക്കുന്ന സമാധാന പ്രാർത്ഥനയ്ക്ക് ശേഷം റാലിയായി വെച്ചൂച്ചിറ സെന്റ. തോമസ് ഹൈസ്‌കൂൾ മൈതാനത്ത് പ്രാർത്ഥനാ സംഗമം നടക്കും. സംഗമം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് ഇന്ത്യ സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ പിസി ചെറിയാൻ, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് എന്നിവർ മുഖ്യ പ്രഭാഷണം നിർവഹിക്കും.

സെന്റ്. കുര്യാക്കോസ് മലങ്കര ചർച്ച്, സെന്റ്. ജോസഫ് കാതലിക് ചർച്ച്, സെന്റ്. ബർണബാസ് സിഎസ്ഐ ചർച്ച്‌, സെന്റ് ആൻഡ്രൂസ് മാർത്തോമ്മ ചർച്ച്, സെന്റ്. ജോൺസ് മാർത്തോമ്മ ചർച്ച്, സെന്റ്. തോമസ് റോമൻ കാതലിക് ചർച്ച്, സെന്റ്. മേരീസ് ക്നാനായ ചർച്ച്, സെന്റ് മേരീസ് കാതോലിക് ചർച്ച്, സെന്റ്. ജോസഫ് മലങ്കര കാതോലിക് ചർച്ച് മണ്ണടിശാല, സെന്റ്. തോമസ് മാർത്തോമ്മ ചർച്ച് കോളനി, ഹോളി ഇമ്മാനുവൽ സിഎസ്ഐ ചർച്ച് പുള്ളിക്കല്ല്, സെന്റ്. സെബാസ്ട്യൻസ് കാതോലിക് ചർച്ച് ചെമ്പനോലി,സെഹ്യോൻ മാർത്തോമ്മ ചർച്ച് കുന്നം,മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, സെന്റ്. തോമസ് ഇവാഞ്ചലിക്കൽ ചർച്ച്,ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ, സിഎംഎസ് ചർച്ച്, ചർച്ച് ഓഫ് ഗോഡ് വെച്ചൂച്ചിറ, ഐപിസി ചർച്ച്‌, ശാരോൺ ചർച്ച് മണ്ണടിശാല, ഐപിസി ചർച്ച്‌ കൂത്താട്ടുകുളം, അസംബ്ലീസ് ഓഫ് ഗോഡ്, ഗ്ലോബൽ ചർച്ച് വെച്ചൂച്ചിറ, ഡബ്ല്യൂ. എംഇ ചർച്ച് വാറ്റുകുന്ന് തുടങ്ങിയ സഭകളിൽ നിന്നും കെസിസി, വൈഎംസിഎ, ബൈബിൾ സോസൈറ്റി തുടങ്ങിയ പ്രസ്ഥാനങ്ങളിൽ നിന്നും വിശ്വാസികൾ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കും.

ആലോചനാ യോഗത്തിൽ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വട്ടമറ്റം, ഫാ. ജേക്കബ് പാണ്ടിയാംപറമ്പിൽ, റവ. സജു ചാക്കോ,ഫാ. ബൈജു കളപ്പുരയിൽ, ഫാ. ജേക്കബ് തോമസ് തോപ്പിൽ,ഫാ. ജേക്കബ് കൈപ്പൻപ്ലാക്കൽ,ഫാ. തോമസ് കല്ലുപുരയ്ക്കൽ, റവ. ഷിബു തോമസ് സ്കറിയ, റവ. ബൈജു ഈപ്പൻ,ഫാ. എബ്രഹാം കൊച്ചുവീട്ടിൽ, റവ. കുര്യൻ ജോസ്, റവ. തോമസ് പി തോമസ്, റവ. ആർ. ലാസർ, റവ. ബിനോയ്‌ പടച്ചിറ, പാസ്റ്റർ. കെ. റെജി, പാസ്റ്റർ ജിജി ചാക്കോ, പാസ്റ്റർ അനിൽ കെ കോശി, പാസ്റ്റർ. സി. ടി. എബ്രഹാം, പാസ്റ്റർ ഡ്വയിറ്റ് സാം ബെഞ്ചമിൻ, പാസ്റ്റർ പി ജെ ജോസഫ്, പാസ്റ്റർ ഇ ആർ രാജു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...

കർണ്ണാടകയിൽ വീണ്ടും ട്വിസ്റ്റ് , പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്

0
ബെംഗളൂരു : ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വീണ്ടും...

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി

0
കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ്...