മുട്ടപ്പള്ളി : പ്രത്യക്ഷ രക്ഷാ ദൈവ സഭ(പിആര്‍ഡിഎസ്) മുന്‍ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്ന മുട്ടപ്പള്ളി മുക്കടമണ്ണില്‍ എം എസ് കുട്ടപ്പന്‍(80) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10നു വീട്ടില്‍ അന്തിമോപചാര ചടങ്ങുകള്‍ക്ക് ശേഷം ഇരവിപേരൂര്‍ പിആര്‍ഡിഎസ് ശ്മശാനത്തില്‍ നടക്കും.
കെഎസ്‌ഇബി യില്‍ സുപ്രണ്ടന്റായി വിരമിച്ച എം എസ് കുട്ടപ്പന്‍ ദീര്‍ഘകാലം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നേതൃതലങ്ങളില്‍ പ്രവര്‍ത്തിച്ചു. മുട്ടപ്പള്ളി ഉള്‍പ്പെടെ ഒട്ടേറെ പ്രദേശങ്ങളില്‍ സഭയുടെ സ്ഥാപക രൂപീകരണത്തിനു നേതൃത്വം നല്‍കി. സാംസ്‌കാരിക-സാമുദായിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മുട്ടപ്പള്ളി ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപികയായിരുന്ന രാജമ്മയാണ് ഭാര്യ. മക്കള്‍: ഡോ. സുരേഷ് കുമാര്‍ (അസി. പ്രഫസര്‍, കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ ചികില്‍സാ വിഭാഗം), രാജേഷ് കുമാര്‍(വ്യവസായ വകുപ്പ്, കോഴിക്കോട്), സുമേഷ് കുമാര്‍(സൗത്ത് ഇന്ത്യന്‍ ബാങ്ക് കോഴഞ്ചേരി ശാഖാ മാനേജര്‍). മരുമക്കള്‍: ഡോ. സുധ(ഗൈനക്കോളജി, കോട്ടയം മെഡിക്കല്‍ കോളജ്), സുജ(റബര്‍ ബോര്‍ഡ്), ഡോ. നവജീവന റാണി.