മൂന്ന് വയസുകാരന്റെ മരണകാരണം നാണയം വിഴുങ്ങിയതാകില്ലെന്ന് ഡോക്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മരണകാരണം നാണയം വിഴുങ്ങിയതാകില്ലെന്ന് ഡോക്ടര്‍മാര്‍. അതിനാല്‍ മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എക്സ്റേ പരിശോധനയില്‍ കുട്ടിയുടെ ആമാശയത്തില്‍ വിഴുങ്ങിയ നാണയം തങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളേജിലും ഈ എക്സ്റേ കണ്ടിട്ടാണ് പേടിക്കാനില്ലെന്നും പഴവും, ചോറും കൊടുക്കാന്‍ പറഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിക്ക് അസ്വസ്ഥതകള്‍ ഒന്നുമുണ്ടായില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

നാണയം ആമാശത്തില്‍ എത്തിയതിനാല്‍ അപകടമില്ലെന്ന് രണ്ട് ഡോക്ടര്‍മാരും നിലപാടെടുത്തു. കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നുമില്ല. ഇന്നലെയാണ് കൊടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പൃ​ഥ്വി​രാ​ജ് നാണയം വിഴുങ്ങിയത് മൂലം മരിച്ചത്. കോ​വി​ഡ് നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍ നിന്നാണ് കുട്ടിയും കുടുംബവും എത്തിയതെന്ന് പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...