മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം പാ​ളി ; വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യാ​തെ അ​പ്പ​ർ​കു​ട്ട​നാ​ട്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ളി. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യു​ന്നി​ല്ല. പ്ര​ള​യം നേ​രി​ട്ട താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​കെ വെ​ള്ള​മി​റ​ങ്ങാ​തെ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി തു​ട​രു​ക​യാ​ണ്. ക​ട​ൽ ശാ​ന്ത​മാ​യി​രു​ന്ന​തി​നാ​ലും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ വ​ഴി കൂ​ടു​ത​ൽ വെ​ള്ളം ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​നാ​ലും മ​ഴ​ക്കെ​ടു​തി​യി​ലെ വെ​ള്ള​ക്കെ​ട്ടും വേ​ഗ​ത്തി​ൽ ഒ​ഴി​യേ​ണ്ട​താ​യി​രു​ന്നു. നി​ര​ത്തു​ക​ളി​ലും കാ​ന​ക​ളി​ലും മ​റ്റും ച​പ്പു ച​വ​റു​ക​ളും മ​ണ്ണും ചെ​ളി​യും വ​ന്ന് നി​റ​ഞ്ഞ​പ്പോ​ൾ ഒ​ഴു​കി​പ്പോ​കാ​നി​ട​മി​ല്ലാ​തെ വെ​ള്ളം സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വീ​ടു​ക​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യാ​ത്ത​ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ളും മ​റ്റ് രോ​ഗ​ങ്ങ​ളും വ്യാ​പ​ക​മാ​കാ​നു​മി​ട​യാ​കും. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​നി, ചു​മ, ത്വ​ക് രോ​ഗം തു​ട​ങ്ങി​യ​വ ബാ​ധി​ച്ചു ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ തു​ട​ങ്ങി​യ പ​ക​ർ​ച്ച​പ്പ​നി​യെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​രും സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ സ​മ​യം കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു​ണ്ട​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച ഒ​രു ക​ണ​ക്കും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ടു​ന്നി​ല്ല. കോ​വി​ഡ് ബാ​ധി​ത​രും പ​ക​ർ​ച്ച​പ്പ​നി​യെ​ന്ന ലാ​ഘ​വ​ത്തി​ൽ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​യാ​ൽ സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​കും.
പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രാ​യി എ​ത്തു​ന്ന​വ​രി​ൽ ഏ​റെ​പ്പേ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നി​ല്ലെന്ന് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...

വടകരയുടെ മണ്ണിൽ സിപിഐഎം വിഷം കലക്കാൻ ശ്രമിച്ചു ; നാടിനോടുള്ള നീതി നടപ്പാക്കിയ പോലീസിന്...

0
പാലക്കാട്:  കാഫിർ സ്ക്രീൻഷോട്ട് കേസിലെ കള്ളത്തരം പൊളിച്ചത് ജനങ്ങളാണെന്ന് ഷാഫി പറമ്പിൽ...