ഡീപ്‌ഫേക്ക് ഉള്ളടക്കം മൂന്ന് മണിക്കൂറിൽ നീക്കണം ; നിയമഭേദഗതിക്ക് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡീപ്പ് ഫേക്കുകളും വ്യാജ നിർമിത ബുദ്ധി ഉള്ളടക്കങ്ങളും തടയുന്നതിനായി കർശന നിയമപരിഷ്കാര നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. കോടതി ഉത്തരവോ ഔദ്യോഗിക അറിയിപ്പോ ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ നിയമവിരുദ്ധ നിർമിത ബുദ്ധി ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികൾ ബാധ്യസ്ഥരായിരിക്കും. നിലവിലിത് 36 മണിക്കൂറായിരുന്നു. കൂടാതെ, നിർമിത ബുദ്ധി ഉള്ളടക്കങ്ങൾക്ക് വ്യക്തമായ ലേബലിംഗ് നിർബന്ധമാക്കാനും, വ്യാജ ദൃശ്യങ്ങൾ, എഐ അധിഷ്ഠിത വ്യാജ വിവരങ്ങൾ, ദോഷകരമായ സിന്തറ്റിക് ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ട പരാതികളിൽ അതിവേഗം നടപടിയെടുക്കാൻ പരാതിപരിഹാര സംവിധാനം ഏർപ്പെടുത്താനും പുതിയ നിർദേശത്തിൽ ആവശ്യപ്പെടുന്നു. നിർമിത ബുദ്ധി ഡീപ്പ് ഫേക്കുകളും വ്യാജ ശബ്ദം, വീഡിയോ, ടെക്സ്റ്റ് ഉൾപ്പെടെ മറ്റ് സിന്തറ്റിക് വിവരങ്ങളും ഉയർത്തുന്ന ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഐടി മന്ത്രാലയം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...

കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന ; ഒരു കട പൂട്ടിച്ചു

0
കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍...

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...