ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് ; കര്‍ണാടകയില്‍ യുവഡോക്ടറെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

കർണാടക : ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടത്തിയ യുവ ഡോക്ടര്‍ക്കെതിരെ നടപടി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ താത്ക്കാലിക ജോലിയിലുള്ള ഡോക്ടര്‍ അഭിഷേകാണ് പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയത്. സംഭവം സോഷ്യല്‍ മിഡിയയില്‍ വൈറലായതോടെ സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. യഥാര്‍ത്ഥ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തന്നെയാണ് ഡോക്ടറും പ്രതിശ്രുത വധുവും ഫോട്ടോ ഷൂട്ട് നടത്തിയത്. ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരുടെ സംഘവും വീഡിയോയിലുണ്ട്.

മെഡിക്കല്‍ തീമിനെ അടിസ്ഥാനപ്പെടുത്തിയുള്ള വീഡിയോയുടെ അവസാനം രോഗിയായി അഭിനയിച്ചയാള്‍ എഴുന്നേറ്റ് നിന്ന് ചിരിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ പുറത്തായതോടെ വ്യാപകമായ വിമര്‍ശനത്തെ തുടര്‍ന്ന് ഡോ.അഭിഷേകിനെ പിരിച്ചുവിടാന്‍ കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഉത്തരവിടുകയായിരുന്നു. ‘സര്‍ക്കാര്‍ ആശുപത്രികള്‍ പൊതുജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയുള്ളതാണ്, വ്യക്തിപരമായ ഇടപഴകലുകള്‍ക്കല്ല’ എന്ന് പറഞ്ഞ മന്ത്രി, ഇത്തരം നടപടികള്‍ മേലില്‍ അനുവദിക്കരുതെന്നും വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...