ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്കയായി സംസ്ഥാനത്ത് സുരക്ഷാ സാമഗ്രികളുടെ ക്ഷാമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്കയായി സംസ്ഥാനത്ത് സുരക്ഷാ സാമഗ്രികളുടെ ക്ഷാമം. ഗ്ലൗസ്, എന്‍95 മാസ്ക് എന്നിവ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് നഴ്സസ് സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കി. ഗ്ലൗസ് കിട്ടാതായതോടെ പൊതുജനങ്ങളുടെ സഹായം തേടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗ്ലൗസ് ചലഞ്ച് തന്നെ തുടങ്ങി.

പിപിഇ കിറ്റിന്റെ ഗുണനിലവാരം കുറഞ്ഞതിനാല്‍ ഒരു മണിക്കൂര്‍ പോലും തികച്ചുപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും നഴ്സുമാര്‍ പറയുന്നു സുരക്ഷാ സാമഗ്രികള്‍ക്കുള്ള ക്ഷാമം ആഴ്ച്ചകളായി തുടരുകയാണ്. നിരന്തരം പുതുക്കി ഉപയോഗിക്കേണ്ട നോണ്‍-സ്റ്റെറയില്‍ ഗ്ലൗസിനാണ് കൂടുതല്‍ ക്ഷാമം. ഒപ്പം എന്‍ 95 മാസ്ക്, ഫേസ്ഷീല്‍ഡ് എന്നിവയ്ക്കും ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പുറമെയാണ് പിപിഇ കിറ്റുകളുടെ നിലവാരത്തെക്കുറിച്ചും പരാതികളുയരുന്നത്.

സര്‍ക്കാര്‍ നല്‍കുന്നവ തികയാത്ത സാഹചര്യത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ സുരക്ഷാ സാമഗ്രികളെത്തിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ പ്രശ്നപരിഹാരത്തിന് ഗ്ലൗസ് ചലഞ്ച് തന്നെ തുടങ്ങി.

പ്രശ്നത്തില്‍ നഴ്സ്സ് സംഘടനയായ കെജിഎന്‍എ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ക്ഷാമം പരിഹരിക്കപ്പെട്ടു വരുന്നുവെന്നാണ് കെഎംഎസ്സിഎല്‍ വിശദീകരിക്കുന്നത്. ആവശ്യം കൂടിയതും നിര്‍മ്മാതാക്കളില്‍ നിന്നുള്ള ലഭ്യത കുറഞ്ഞതുമാണ് പ്രശ്നം. വിലനിയന്ത്രണത്തിന് ശേഷമുള്ള സമ്മര്‍ദ തന്ത്രമാണോ ലഭ്യതക്കുറവിന് പിന്നിലെന്ന സംശയവും ചിലരുന്നയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....