ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി ; കാമുകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലം എടപ്പാടിക്ക് സമീപമാണ് സംഭവം. കോകില ( 23) ആണ് മരിച്ചത്. യുവതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. കാമുകനായ സേലം സ്വദേശി അമ്മാസിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട കോകിലയും പ്രതിയും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ കോകില ഗര്‍ഭിണിയായി. ഇതേത്തുടര്‍ന്ന് വിവാഹം കഴിക്കണമെന്ന് കോകില കാമുകനോട് ആവശ്യപ്പെട്ടു. വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

എന്നാല്‍ കാമുകന്‍ വിവാഹത്തിന് തയ്യാറായിരുന്നില്ല. സംഭവദിവസം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കോകിലയെ വിളിച്ചു വരുത്തിയ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി പി എം – സി പി ഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ വീണ്ടും...

0
കൊച്ചി: പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ടുള്ള സി പി എം - സി...

കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ മരണത്തില്‍ നിര്‍ണായക നീക്കങ്ങളിലേക്ക് കടന്ന് പോലീസ്

0
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ മരണത്തില്‍ നിര്‍ണായക നീക്കങ്ങളിലേക്ക് കടന്ന്...

യുക്രൈന് വേണ്ടി ഇന്ത്യൻ കമ്പനിയുമായി ഇടപാട് ; എസ്‌തോണിയൻ പ്രതിരോധമന്ത്രി രാജിവെച്ചു

0
താലിൻ (എസ്‌തോണിയ) : ഇന്ത്യൻ കമ്പനി ഉൾപ്പെടുന്ന പ്രതിരോധ കരാറുമായി ബന്ധപ്പെട്ട...

ചതുരംഗപ്പാറയിൽ സിഎച്ച്ആർ ഭൂമിയിൽ വ്യാപകമായി മരം മുറിച്ച് കടത്തിയതായി കണ്ടെത്തൽ

0
ഇടുക്കി: ഉടുമ്പൻചോല ചതുരംഗപ്പാറയിൽ സിഎച്ച്ആർ ഭൂമിയിൽ വ്യാപകമായി മരം മുറിച്ച് കടത്തിയതായി...