മൂവാറ്റുപുഴയിൽ പ്രണയം നടിച്ച് പീഡനം ; ഗർഭിണിയായിട്ടും ലൈം​ഗിക ബന്ധം തുടർന്നതോടെ പെൺകുട്ടി അവശനിലയിൽ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: പീഡനത്തിനിരയായ ‌ഗർഭിണിയായ വിദ്യാർത്ഥിനിയെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വീട്ടുകാർ പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഡോക്ടർ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. മലപ്പുറം സ്വദേശിയായ കാമുകൻ വിവാഹ വാ​ഗ്ദാനം നൽകി പെൺകുട്ടിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ​ഗർഭിണിയായ വിദ്യാർത്ഥിനിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി നിരന്തരം ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതോടെ വിദ്യാർത്ഥിനി അവശനിലയിലാകുകയായിരുന്നു. ചേർത്തല സ്വദേശിനിയായ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ പെൺകുട്ടിയെ എത്തിച്ചത്. പീഡനത്തിനിരയായതിനെ തുടർന്ന് അവശനിലയിലായ പെൺകുട്ടി എട്ടു മാസം ഗർഭിണിയാണ്. ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാർത്ഥിനിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്.

എട്ടു മാസം ഗർഭിണിയായ അവശനിലയിലുള്ള വിദ്യാർഥിനിയെ ഗർഭഛിദ്രത്തിനു വിധേയയാക്കാൻ കഴിയില്ലെന്നും വിവരം പൊലീസിൽ അറിയിക്കണമെന്നും വിദ്യാർഥിനിയെ പരിശോധിച്ച ഡോക്ടർ സബൈൻ ശിവദാസ് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ വിസമ്മതിച്ചു. തുടർന്ന് ഡോക്ടർ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ പൊലീസ് ആശുപത്രിയിൽ എത്തി വിദ്യാർഥിനിയിൽ നിന്നു മൊഴിയെടുത്തു. മലപ്പുറം സ്വദേശിയായ യുവാവാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണു വിദ്യാർഥിനി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഗർഭിണിയായിരിക്കെ കൂടി ഇയാൾ വിദ്യാർഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...