കോഴഞ്ചേരി കുഴിക്കാലയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കുഴിക്കാലയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുഴിക്കാല കുറുന്താര്‍ സ്വദേശി ജോതിഷിനെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. വയറ്റിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജോതിഷിന്റെ ഭാര്യ അനിത ജൂണ് 28നാണ് മരിച്ചത്. 9 മാസം ഗര്‍ഭിണിയായിരുന്ന അനിതയുടെ വയറ്റില്‍ അണുബാധയുണ്ടായതും ഗര്‍ഭസ്ഥ ശിശു മരിച്ചതും സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഭ്രൂണഹത്യ നടത്തുന്നതിനായി ജോതിഷ് ചില ദ്രാവകങ്ങള്‍ ഭാര്യക്ക് നല്‍കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് യുവതിക്ക് വയറ്റില്‍ അണുബാധയുണ്ടായതെന്നും ഗര്‍ഭിണിയാണന്ന വിവരം മറച്ച്‌ വെയ്ക്കാന്‍ അനിതയെ ജോതിഷ് നിര്‍ബന്ധിച്ചിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. അനിതയുടെ വായില്‍ തുണി തിരുകിയ ശേഷം ജോതിഷ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായും ബന്ധുക്കള്‍ പരാതി ഉന്നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...