മുത്തങ്ങ: ബംഗളൂരുവില്‍ നിന്ന് വയനാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് വരാന്‍ ശ്രമിച്ച പൂര്‍ണ ഗര്‍ഭിണിയെ അതിര്‍ത്തിയില്‍ തടഞ്ഞ് തിരിച്ചയച്ചു. മുത്തങ്ങ വഴി കണ്ണൂരിലേക്ക് വരാന്‍ ശ്രമിച്ച ഒന്‍പത് മാസം പൂര്‍ണ ഗര്‍ഭിണിയായ തലശേരി സ്വദേശിനിയായ ഷിജിലയെയാണ് തിരികെ മടക്കിയയച്ചത്.
ആറ് മണിക്കൂര്‍ മുത്തങ്ങ ചെക്പോസ്റ്റില്‍ കാത്തു നിന്ന ശേഷമാണ് ഷിജില മടങ്ങിയത്. ഇവര്‍ക്കൊപ്പം സഹോദരിയും ഉണ്ടായിരുന്നു. ചെക്പോസ്റ്റില്‍ ഉണ്ടായിരുന്ന കേരളത്തിലെ ഉദ്യോഗസ്ഥരാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതിരുന്നത്. കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്നും ഇവരെ ചെക്പോസ്റ്റ് കടത്തി വിടാനുള്ള അനുമതി ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തുടര്‍ന്ന് ഇവര്‍ മൈസൂരിലെ ബന്ധുവീട്ടിലേക്ക് മടങ്ങി.