ആറന്മുള വള്ളസദ്യകൾക്കുള്ള ഒരുക്കങ്ങൾ‌ അവസാനഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പള്ളിയോടങ്ങളെ വരവേൽക്കാനൊരുങ്ങി പാർഥസാരഥി ക്ഷേത്രം. നാളെ തുടങ്ങി 2 മാസം നീണ്ടുനിൽക്കുന്ന വള്ളസദ്യകൾക്കുള്ള ഒരുക്കങ്ങൾ‌ അവസാനഘട്ടത്തിൽ. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ 10 ഊട്ടുപുരകളും സജ്ജമായി. വടക്കേ ഊട്ടുപുരയിൽ രണ്ടും പടിഞ്ഞാറേ ഊട്ടുപുരയിൽ രണ്ടും തെക്കേ നടപ്പന്തലിൽ ആറും സദ്യാലയങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിൽ 10 വള്ളസദ്യകളും സമീപത്തുള്ള സദ്യാലയങ്ങളിലായി 5 വള്ളസദ്യകളും നടത്തുന്നതിനാണ് സൗകര്യം ചെയ്തിരിക്കുന്നത്. ദിവസേന 15 വള്ളസദ്യകൾ വരെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളുണ്ട്. ആദ്യദിവസം വഴിപാടായി 10 വള്ളസദ്യകൾ നടക്കും.

ഉദ്ഘാടന ദിവസമായ നാളെ 11.30ന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ, മന്ത്രി വീണാ ജോർജ്, ചീഫ് വിപ് വി.എൻ.ജയരാജ്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ആദ്യദിനം ഇടശ്ശേരിമല കിഴക്ക്, തോട്ടപ്പുഴശ്ശേരി, വെൺപാല, തെക്കേമുറി, മല്ലപ്പുഴശ്ശേരി, മേലുകര, കോറ്റാത്തൂർ, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ എന്നീ പള്ളിയോടങ്ങളാണ് വള്ളസദ്യ വഴിപാടിൽ പങ്കെടുക്കുന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണ സമിതിയാണ് വള്ളസദ്യകൾക്ക് നേതൃത്വം നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...