ശ്രീനാരായണഗുരു മഹാസമാധി ദിനാചരണത്തിന് ഒരുക്കങ്ങളായി

For full experience, Download our mobile application:
Get it on Google Play

പന്തളം : ശ്രീനാരായണഗുരുവിന്‍റെ 96-ാമത് മഹാസമാധി എസ്.എൻ.ഡി. പിശാഖായോഗങ്ങളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ 22 ന് ഗുരുക്ഷേത്രങ്ങളിൽ ആചരിക്കും. 2456-ാം നമ്പർ പൂഴിക്കാട് ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, 3 ന് സമൂഹപ്രാർത്ഥന, 3.30 ന് പായസ വിതരണം എന്നിവ നടക്കും. 285-ാം നമ്പർ കുരമ്പാല ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, സമൂഹ പ്രാർത്ഥന, കഞ്ഞി വീഴ്ത്തൽ പായസവിതരണം. 4681-ാം നമ്പർ പൂഴിക്കാട് എസ്. എൻ. നഗർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുമന്ദിരത്തിൽ പൂജകൾ, ഗുരുദേവ കൃതികളുടെ പരായണം, സമൂഹ പ്രർത്ഥന, പായസവിതരണം. 229-ാം നമ്പർ മുട്ടം തുമ്പമൺ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, സമൂഹ പ്രാർത്ഥന, പായസവിതരണം എന്നിവ നടക്കും.

കുളനട കൈപ്പുഴ 67-ാം നമ്പർശാഖായോഗത്തിലെ ഗുരു മന്ദിരങ്ങളിൽ പ്രത്യേക പൂജകൾ 12 ഓളം കേന്ദ്രങ്ങളിൽ ഗുരുദേവ കൃതികളുടെ പാരായണം അന്നദാന വിതരണം കഞ്ഞി വീഴ്ത്തൽ പായസ സദ്യ എന്നിവ നടക്കും. ഉള്ളന്നൂർ 368-ാം ശാഖായോഗത്തിലും ഉള്ളന്നൂർ തെക്ക് 3422-ാം നമ്പർ ശാഖായോഗത്തിലും ഗുരുക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, ഗുരുദേവ കൃതികളുടെ പാരായണം സമൂഹ പ്രാർത്ഥന കഞ്ഞി വിതരണം എന്നിവ നടക്കും. പന്തളം ടൗൺ കടയ്ക്കാട് 4406-ാം നമ്പർ ശാഖ യോഗത്തിന്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന കഞ്ഞി വീഴ്ത്തൽ, പടുക്കോട്ടുക്കൽ 2838 -ാം നമ്പർ ശാഖായോഗത്തിലും, പൊങ്ങലടി മാമൂട് 4909-ാം നമ്പർ ശാഖയിലും, പൊങ്ങലടി 389-ാം ശാഖ, 4964-ാം നമ്പർ വിജയപുരം ശാഖ, 3311 നമ്പർ ഭൂവനേശ്വരം ശാഖ എന്നിവിടങ്ങളിലും പ്രത്യേക പൂജകൾ, സമൂഹ പ്രാർത്ഥന, കഞ്ഞിവീഴ്ത്തൽ പായസവിതരണം തുടങ്ങിയവ ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നു ; വാഹന ഫിറ്റ്‌നെസ് പരിശോധിക്കാൻ ക്യാമറയും സെൻസറും

0
ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ്...

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....