ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷത്തിനായി 38,47,700 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നല്‍കി. പൊതുവരി നില്‍ക്കുന്ന ഭക്തരുടെ ദര്‍ശനത്തിന് ദേവസ്വം മുന്‍ഗണന നല്‍കും. നിര്‍മ്മാല്യം മുതല്‍ ദര്‍ശനത്തിനുള്ള പൊതുവരി നേരെ കൊടിമരംവഴി വിടും. വിഐപി ദര്‍ശനത്തിനും ശയനപ്രദക്ഷിണത്തിനും നിയന്ത്രണമുണ്ടാകും. ഇരുന്നൂറോളം വിവാഹങ്ങളാണ് അഷ്ടമിരോഹിണി ദിനത്തില്‍ ശീട്ടാക്കിയിട്ടുള്ളത്.

തിരക്ക് കണക്കിലെടുത്ത് പുലര്‍ച്ചെ 4 മണിമുതല്‍ വിവാഹങ്ങള്‍ ആരംഭിക്കും. നാല്‍പതിനായിരത്തോളം ഭക്തര്‍ക്ക് പ്രസാദ ഊട്ട് നല്‍കും. ഒരേസമയം 2100 പേര്‍ക്ക് പ്രസാദ ഊട്ട് കഴിക്കാനാകും. വിളമ്പാന്‍ ദേവസ്വം ജീവനക്കാര്‍ക്ക് പുറമെ 150 പ്രഫഷണല്‍ വിളമ്പുകാരും ഉണ്ടാകും. പ്രസാദ ഊട്ടിനു മാത്രമായി 27,50,000 രൂപയാണ് വകയിരുത്തിയത്. അഷ്ടമിരോഹിണി ദിവസത്തിലെ പ്രധാന വഴിപാടായ അപ്പം 7.25760 രൂപക്ക് ശീട്ടാക്കും. രണ്ട് അപ്പം അടങ്ങുന്ന രശീതിന് 35 രൂപയാണ് നിരക്ക്. ഒരാള്‍ക്ക് പരമാവധി 20 ശീട്ടാക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്-ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ...

0
തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...