Wednesday, May 14, 2025 12:58 am

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള ഒരുക്കം അവസാന ഘട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയുടെ ഒരുക്കം അവസാന ഘട്ടത്തില്‍. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ മേളയ്ക്കായി ഒരുങ്ങുന്നത് ജര്‍മന്‍ ഹാംഗറില്‍ നിര്‍മിച്ച 71,000 ചതുരശ്രയടി പവലിയന്‍. കിഫ്ബിക്കാണ് നിര്‍മാണ ചുമതല. മേയ് 16 മുതല്‍ 22 വരെയാണ് മേള. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെ പ്രവേശനം സൗജന്യം. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശീതികരിച്ച 186 സ്റ്റാളുകളുണ്ട്. സംസ്ഥാനം കൈവരിച്ച നേട്ടം, ആധുനിക സാങ്കേതിക വിദ്യയുടെ പരിചയപ്പെടുത്തല്‍, കാര്‍ഷിക പ്രദര്‍ശന വിപണന മേള, സാംസ്‌കാരിക- കലാ പരിപാടി, സെമിനാര്‍, കരിയര്‍ ഗൈഡന്‍സ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയവ സംഘടിപ്പിക്കും. 45000 ചതുരശ്രയടിയാണ് സ്റ്റാളുകള്‍ക്കുള്ളത്. ഓരോ സ്റ്റാളും 65 ചതുരശ്രഅടി വീതമുണ്ട്. രാജ്യത്തെ വൈവിധ്യമാര്‍ന്ന രുചികൂട്ടുകളുമായി മെഗാ ഭക്ഷ്യമേളയാണ് പ്രധാന ആകര്‍ഷണം. കുടുംബശ്രീക്കാണ് ചുമതല. സാംസ്‌കാരിക- കലാപരിപാടിക്കായി 8000 ചതുരശ്രയടിയില്‍ വിശാലമായ സദസുണ്ട്. ഇതിനോട് ചേര്‍ന്നാണ് ഭക്ഷ്യമേള. ഒരേ സമയം 250 പേര്‍ക്ക് കലാപരിപാടി വീക്ഷിച്ച് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്.

അഞ്ച് ജര്‍മന്‍ ഹാംഗറുകളിലാണ് പവലിയന്റെ നിര്‍മാണം. അലുമിനിയം ഫ്രെയിമില്‍ വെളുത്ത ടാര്‍പ്പോളിന്‍ വിരിച്ചിരിക്കുന്നു. മൂന്നെണ്ണം പൂര്‍ണമായും ശീതികരിച്ചിരിക്കുന്നു. 660 ടണ്‍ എസിയിലാണ് പ്രവര്‍ത്തനം. പൊലിസ് ഡോഗ് ഷോ, കൃഷി- അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയ്ക്കായി തുറസായ സ്ഥലമുണ്ട്. ക്യഷി ഉപകരണങ്ങളും കാര്‍ഷിക വിളകളും ഇവിടെ പ്രദര്‍ശിപ്പിക്കും. സാംസ്‌കാരിക- കലാ പരിപാടികളും ഭക്ഷ്യമേളയും പ്രത്യേക പവലിയനില്‍ ക്രമീകരിച്ചിരിക്കുന്നു. 750 ഓളം കേസരകള്‍ സദസില്‍ ഇടാനാകും. പവലിയനുള്ളില്‍ പ്ലൈവുഡ് ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം. ഇതിന് മുകളില്‍ കാര്‍പ്പെറ്റ് വിരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്‍പ്പെടെ സ്റ്റാളുകള്‍ക്കിടയില്‍ സുഗമമായ സഞ്ചരിക്കാനാകും. 1500 ചതുരശ്രയടിയിലുള്ള ശിതീകരിച്ച മിനി സിനിമാ തിയേറ്ററും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 25 ബയോ ടോയ്‌ലറ്റുകളുണ്ട്. മാലിന്യ നിര്‍മാര്‍ജനം ശുചിത്വ മിഷന്‍ നിര്‍വഹിക്കും.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും മെഡിക്കല്‍ സംഘമുണ്ടാകും. മേയ് 16 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രദര്‍ശന വിപണന കലാമേള ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....