ചെങ്ങന്നൂര്‍ : നാളെ നടക്കുന്ന എസ്.എന്‍.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ആലപ്പുഴ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി യൂത്ത് മൂവ്‌മെന്റ് ചെങ്ങന്നൂര്‍ യൂണിയന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി യൂണിയനിലെ 46 ശാഖാതല യൂത്ത് മൂവ്‌മെന്റ് യൂണിറ്റുകളുകളുടെയും 9 മേഖലാതല യൂണിറ്റുകളുടെയും മീറ്റിംഗുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് നടന്ന യൂണിയന്‍ തലസംയുക്ത മീറ്റിംഗ് എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ജില്ലാ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ വൈസ് പ്രസിഡന്റ് ഷോണ്‍മോഹന്‍ ചെയര്‍മാനായും യൂത്ത് മൂവ് മെന്റ് യൂണിയന്‍ കൗണ്‍സിലര്‍ വിഷ്ണുരാജ് വൈസ് ചെയര്‍മാനായും രാഹുല്‍ രാജ് ജനറല്‍ കണ്‍വീനറായും 70 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. യൂണിയനില്‍ നിന്നും 1500 യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ രാഹുല്‍ രാജ് അറിയിച്ചു.