എസ്എന്‍ഡിപി യോഗം ‘യോഗജ്വാല’ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; ചെങ്ങന്നൂരില്‍ നിന്നും 1500 യുവതീ-യുവാക്കള്‍ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നാളെ നടക്കുന്ന എസ്.എന്‍.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ആലപ്പുഴ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി യൂത്ത് മൂവ്‌മെന്റ് ചെങ്ങന്നൂര്‍ യൂണിയന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി യൂണിയനിലെ 46 ശാഖാതല യൂത്ത് മൂവ്‌മെന്റ് യൂണിറ്റുകളുകളുടെയും 9 മേഖലാതല യൂണിറ്റുകളുടെയും മീറ്റിംഗുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് നടന്ന യൂണിയന്‍ തലസംയുക്ത മീറ്റിംഗ് എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ജില്ലാ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ വൈസ് പ്രസിഡന്റ് ഷോണ്‍മോഹന്‍ ചെയര്‍മാനായും യൂത്ത് മൂവ് മെന്റ് യൂണിയന്‍ കൗണ്‍സിലര്‍ വിഷ്ണുരാജ് വൈസ് ചെയര്‍മാനായും രാഹുല്‍ രാജ് ജനറല്‍ കണ്‍വീനറായും 70 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. യൂണിയനില്‍ നിന്നും 1500 യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ രാഹുല്‍ രാജ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...