കലഞ്ഞൂർ മണകാട്ടുപ്പുഴയിൽ പുലിയുടെ സാന്നിധ്യം

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ മണകാട്ടുപുഴയിൽ പുലിയുടെ സാന്നിധ്യം വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് നാട്ടുകാർ പുലിയെയും കുട്ടിയെയും കണ്ടതായി പ്രദേശവാസികൾ പറയുന്നത്. രണ്ട് തവണ പുലിയെ കണ്ടതായാണ് പറയുന്നത്. രാത്രിയിൽ പുലി റോഡ് കുറുകെ കടന്നു പോകുന്നത് കണ്ടതായും പ്രദേശവാസികൾ പറയുന്നു. സംഭവം നാട്ടുകാർ വനപാലകരെ അറിയിച്ചതിനെ തുടർന്ന് പാടം ഫോറസ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് നിന്നും പുലിയുടെ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാറും സ്ഥലത്ത് സന്ദർശനം നടത്തി.

സ്ഥലത്ത് കൂട് വെക്കുവാൻ തീരുമാനിച്ചു എങ്കിലും നിലവിലുള്ള കൂടുകൾ പൂമരുതി കുഴി, പാക്കണ്ടം പ്രദേശങ്ങളിൽ വനം വകുപ്പ് സ്ഥാപിച്ചിരിക്കുന്നതിനാൽ അടുത്ത ജില്ലയിൽ നിന്ന് കൂട് എത്തിച്ച് വേണം വെക്കുവാൻ. ഇതിനുള്ള ക്രമീകണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വനപാലകർ അറിയിച്ചു. എന്നാൽ പ്രദേശത്ത് സ്വകാര്യ ഭൂമിയിൽ വളർന്നു നിൽക്കുന്ന കാടുകൾ യഥാ സമയം വെട്ടിമാറ്റാത്തത് പ്രദേശത്ത് വന്യ ജീവി ശല്യം വർധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...