കൂടൽ ഇഞ്ചപ്പാറയിലും കലഞ്ഞൂരിലും പുലിയുടെ സാന്നിധ്യം

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടൽ ഇഞ്ചപ്പാറയിലും കലഞ്ഞൂരിലും പുലിയുടെ സാന്നിധ്യം. കലഞ്ഞൂരിൽ പുലി വളർത്തുനായയെ പിന്തുടർന്ന് വീട്ടിലേക്ക് ഓടികയറി. പൂമരുതിക്കുഴി പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്കാണ് പുലി ഓടി കയറിയത്. ഉച്ചക്ക് മൂന്ന് മണിയോടെ ആണ് സംഭവം നടന്നത്. സ്ഥലത്ത് പുലിയുടെ കാൽ പാടുകൾ വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. രണ്ട് വർഷത്തിടെ രണ്ട് പുലികളെ സ്ഥലത്ത് നിന്ന് പിടികൂടിയിരുന്നു. സ്ഥലത്ത് കൂടുവെക്കുവാനും വനപാലകർ ആലോചിക്കുന്നുണ്ട്.

കൂടൽ ഇഞ്ചപ്പാറയിൽ പുലി കോഴിയെ പിടിച്ചു. ഇഞ്ചപ്പാറ പാക്കണ്ടം സ്വദേശി ബാബുവിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പുലി കോഴിയെ പിടിച്ചത്. പാടം ഫോറെസ്റ്റേഷൻ പരിധിയിൽ ആണ് ഒരേ ദിവസം രണ്ടിടങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായത്. മുൻപും ഇഞ്ചപ്പാറയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങുകയും ചെയ്തിരുന്നു. സ്ഥലത്ത് വനപാലകർ രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

0
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം...

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...