മേടപ്പാറയില്‍ പുലിയുടെ സാന്നിധ്യം ; കൂട് സ്ഥാപിക്കണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് റബ്ബര്‍ സ്ലോട്ടര്‍ കരാറുകാരന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തണ്ണിത്തോട് മേടപ്പാറ എസ്റ്റേറ്റില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പ്രദേശത്ത് പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേടപ്പാറ എസ്റ്റേറ്റ് ഡിവിഷന് സമീപത്തായാണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

കാല്‍പ്പാട് കണ്ടെത്തിയതിന് തലേ ദിവസം രാത്രിയില്‍ പുലിയുടെ മുരള്‍ച്ച കേട്ടതായി എസ്റ്റേറ്റ് തൊഴിലാളികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങളും എസ്റ്റേറ്റ് ജീവനക്കാരും ഭീതിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പല തവണ ഇവിടെ പുലിയുടെ ആക്രമണത്തില്‍ കന്നുകാലികള്‍ ചത്തിരുന്നു. വനത്തിനോട് ചേര്‍ന്ന് വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ്ജ വേലികളും ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമല്ല. പ്രദേശത്ത് പുലിക്കൂട് സ്ഥാപിച്ച് പുലിയെ പിടികൂടിയെങ്കില്‍ മാത്രമേ പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ആശങ്ക അകറ്റാന്‍ കഴിയൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു.

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...