വടക്കേ മണ്ണീറയിൽ കടുവയുടെ സാന്നിധ്യം

For full experience, Download our mobile application:
Get it on Google Play

കോന്നി : വടക്കേ മണ്ണീറയിൽ കൃഷിയിടത്തിന് സമീപം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് കടുവ കാട് പിടിച്ചു കിടന്നിരുന്ന കൃഷിയിടത്തിൽ മ്ലാവിനെ കൊന്ന് ഭക്ഷിച്ചതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വനപാലകരെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്ത് എത്തുകയും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയുമായിരുന്നു. മ്ലാവിനെ കൊന്നതിന് ശേഷം നിരവധി തവണ കടുവ ഇതിനെ ഭക്ഷിക്കുവാൻ എത്തിയതായി പറയുന്നുണ്ട്. പ്രദേശത്ത് ജനവാസ മേഖലയോട് ചേർന്ന് കാട് പിടിച്ചു കിടക്കുന്ന കൃഷിയിടങ്ങൾ വന്യ ജീവികളുടെ സ്ഥിരം താവളമായി മാറുകയാണ് ഇപ്പോൾ. ഏക്കർ കണക്കിന് ഭൂമിയുള്ള സ്വകാര്യ വ്യക്തികൾ ഈ ഭൂമിയിലെ കാടുകൾ തെളിക്കാത്തത് മൂലം പന്നിയും മറ്റ് ജീവികളും ഈ ഭൂമിയിലാണ് സ്ഥിരവാസം. വന ജീവികളുടെ ശല്യം രൂക്ഷമായതോടെ ആളുകൾ വീട് ഉപേക്ഷിച്ചു പോകുന്ന സംഭവങ്ങളും വർധിക്കുന്നുണ്ട്. കൊക്കാത്തോട് ഫോറെസ്റ്റെഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. അടുത്തിടെ കോന്നി കുളത്തുമൺ ഭാഗത്തും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...