കേരളത്തിലെ പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതല്‍ പഠിച്ച ശേഷമെന്ന് രഞ്ജിനി ഹരിദാസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിലെ പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതല്‍ പഠിച്ച ശേഷമെന്ന് അവതാരക രഞ്ജിനി ഹരിദാസ്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രഞ്ജിനി തന്റെ നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹിയിലെ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നതു മുതല്‍, സെക്രട്ടേറിയറ്റിനു മുന്നില്‍ ഇപ്പോള്‍ നടക്കുന്ന കേരള പിഎസ്‌സി സമരത്തെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് ചോദിച്ചുകൊണ്ട് തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് രഞ്ജിനി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സന്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വിഷയത്തെക്കുറിച്ച് ഒട്ടും അറിവുണ്ടായിരുന്നില്ലെന്ന് രഞ്ജിനി വ്യക്തമാക്കി. ഇപ്പോള്‍ പോലും എന്താണ് സംഭവിക്കുന്നതെന്ന് പൂര്‍ണ്ണമായി മനസിലാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് തോന്നുന്നില്ലെന്നും രഞ്ജിനി പറയുന്നു.

വിഷയത്തെക്കുറിച്ച് പഠിക്കാനും വസ്തുതകള്‍ മനസിലാക്കാനും ശ്രമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. സമരത്തിന് നേതൃത്വം നല്‍കുന്നവരോ പ്രതിനിധികളോ അവരെ പരിചയമുള്ളവരോ ഞങ്ങളെ ബന്ധപ്പെടുക. അവരുമായി നേരിട്ട് സംസാരിക്കാനും ആശങ്കകള്‍ മനസിലാക്കാനും നിലവിലെ സാഹചര്യം എന്താണെന്ന് കൂടുതല്‍ അറിയാനും ഞാന്‍ ആഗ്രഹിക്കുന്നു. പഠിച്ച ശേഷം വിഷയം കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ എന്റെ ശബ്ദം സഹായിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ പങ്കെടുക്കാന്‍ സന്തോഷമേയുള്ളൂവെന്നും സഹായിക്കാന്‍ തയ്യാറാണെന്നും രഞ്ജിനി കുറിച്ചു.

ഡല്‍ഹി ജന്തര്‍ മന്ദറിലെ സിജെപി പ്രതിഷേധ വേദിയിലെത്തി രഞ്ജിനി ഹരിദാസ് ഐക്യദാര്‍ഢ്യമറിയിച്ചിരുന്നു. ഡല്‍ഹിയിലെ കാര്യങ്ങള്‍ ഭീകരമാണെന്നും ഇത് ജനാധിപത്യ രാജ്യമാണോയെന്ന് സംശയിച്ച് പോകുമെന്നും രഞ്ജിനി ട്വന്റിഫോറിനോട് പറയുകയും ചെയ്തു. സോനം വാങ്ചുകിനെ ഷീറ്റില്‍ പൊതിഞ്ഞ് കൊണ്ടുപോകുന്ന മനുഷ്യത്വരഹിതമായ കാഴ്ച കണ്ട് മനസമാധാനം പോയപ്പോഴാണ് താന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും രഞ്ജിനി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

0
തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ...

ലഹരിക്കെതിരേ ‘ഡിജിറ്റൽ റെയ്ഡ്’ ; സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ എക്‌സൈസ് ഓഫീസർമാരെ നിയോഗിക്കും

0
കാസർഗോഡ് : ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും പുത്തൻ ട്രെൻഡുകൾ കണ്ട് സമയം കളയാൻ...

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു ; ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

0
എറണാകുളം: ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ...

കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം ; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

0
കുന്നംകുളം : കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. 15 കിലോ...