മല്ലപ്പള്ളി : മല്ലപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി കെ.എസ്. വിജയൻ പിള്ള തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിലെ യൂണിറ്റ് ഇൻസ്പെക്ടർ ബീനാ ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. നിലവിലുണ്ടായിരുന്ന പ്രസിഡൻ്റ് ഡോ. ജേക്കബ് ജോർജ്ജ് തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാനാകുന്നതിന് വേണ്ടി പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.
കെ.എസ്. വിജയൻ പിള്ള ബാങ്ക് വൈസ് പ്രസിഡൻ്റായിരുന്നു. സി.പി.ഐ.(എം) മല്ലപ്പള്ളി ലോക്കൽ കമ്മറ്റി അംഗം, കർഷക സംഘം മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജനകീയാസൂത്രണം മല്ലപ്പള്ളി ബ്ലോക്ക് കോ-ഓർഡിനേറ്റർ, തിരുവല്ലാ കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം നടന്ന അനുമോദന സമ്മേളനം മല്ലപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ. ജേക്കബ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ രാജൻ എം. ഈപ്പൻ അദ്ധ്യക്ഷനായിരുന്നു. ഡയറക്ടറന്മാരായ ജയിംസ് കുട്ടി മാത്യു, പി.പി. ഉണ്ണികൃഷ്ണൻ നായർ, ബി. പ്രമോദ്, ബിബിൻ മാത്യൂസ്, അലക്സാണ്ടർ വറുഗീസ്, ഡോ. ഷാജി പി. തോമസ്, കെ.ബി. ശശി, ഷാൻ്റി ജേക്കബ്, സുജ ഷാജി, ശാലിനി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.