കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്കു ശേഷം കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി താജ് ഹോട്ടലിലാണ് താമസിക്കുക. നാളെ പ്രഭാതഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. ഒന്‍പതിന് മടങ്ങി കൊച്ചിയിലെത്തുന്ന അദ്ദേഹം തുടര്‍ന്ന് ഡല്‍ഹിയിലേക്കു പോകും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എറണാകുളം നഗരത്തില്‍ നിന്ന് പശ്ചിമകൊച്ചിയിലേക്കും തിരിച്ചും ഉച്ചയ്ക്ക് 1.30 മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കിയിരുന്നു. രാഷ്ട്രപതി ശബരിമലയിലെത്തിയാല്‍ നേരിട്ടേക്കാവുന്ന അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി പത്തനംതിട്ട കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ശബരിമല സന്ദര്‍ശനം ഒഴിവാക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചത്