തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ 23, 24 തീയതികളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി സിറ്റി പോലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് മൂന്നുമുതല്‍ ഏഴ് വരെയും വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ 11വരെയുമാണ് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം. എയര്‍പോര്‍ട്ട്, ചാക്ക, പേട്ട, പാറ്റൂര്‍, ജനറല്‍ ഹോസ്പിറ്റല്‍, ആശാന് സ്ക്വയര്‍, ബേക്കറി, വഴുതക്കാട്, ഡി.പി.ഐ ജങ്ഷന്, ജഗതി, ഇടപ്പഴിഞ്ഞി – കൊച്ചാര്‍ റോഡ് – ശാസ്തമംഗലം പൈപ്പിന്മൂട്, കവടിയാര്‍, കുറവന്‍കോണം, പട്ടം, പൂജപ്പുര മൈതാനത്തിന് ചുറ്റുമുള്ള റോഡിലും, പൂജപ്പുര – കുഞ്ചാലുംമൂട് റോഡിലും പൂജപ്പുര – തിരുമല റോഡിലും ചാക്ക, ഈഞ്ചയ്ക്കല്‍ റൂട്ടിലും വെസ്റ്റ് ഫോര്‍ട്ട്, എസ്.പി ഫോര്‍ട്ട്, പത്മവിലാസം, വടക്കേനട, പവര്‍ഹൗസ് റോഡ്, ചൂരക്കാട്ടുപാളയം, തൈയ്ക്കാട്, മേട്ടുക്കട, വഴുതക്കാട്, ആല്‍ത്തറ, വെള്ളയമ്പലം, രാജ്ഭവന് റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
നാളെ രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒന്നുവരെയുള്ള ഗതാഗത ക്രമീകരണം
തിരുമലയില്‍നിന്ന് പൂജപ്പുരവഴി വഴുതക്കാട്, ബേക്കറി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പള്ളിമുക്ക്, പാങ്ങോട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പൈപ്പിന്മൂട്, ഗോള്‍ഫ് ലിംഗ്സ്, കവടിയാര്‍ വഴി പോകണം.
വഴുതക്കാട്ടുനിന്ന് പൂജപ്പുര, തിരുമല ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാളയം, പി.എം.ജി, പട്ടം, കുറവന്‍കോണം, കവടിയാര്‍, ഗോള്‍ഫ് ലിംഗ്സ്, പൈപ്പിന്മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, പാങ്ങോട്, പള്ളിമുക്ക് വഴി പോകണം.
വഴുതക്കാട്ടുനിന്ന് പൂജപ്പുര വഴി കരമനക്കും കരമനയില്‍നിന്ന് പുജപ്പുര, വഴുതക്കാട് ബേക്കറി ഭാഗങ്ങളിലേക്കും പോകേണ്ട വാഹനങ്ങള്‍ പാളയം, ഓവര്‍ബ്രിഡ്ജ്, തമ്ബാനൂര്‍, കിള്ളിപ്പാലം വഴി തിരിച്ച് പോകണം
പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന വാഹനങ്ങള്‍ രാവിലെ ഒമ്ബതിന് മുമ്ബ് പൂജപ്പുര എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം
വൈകീട്ട് മൂന്നുമുതല്‍ ഏഴുവരെയുള്ള ഗതാഗതക്രമീകരണം
കിള്ളിപ്പാലം ഭാഗത്തുനിന്ന് തമ്ബാനൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര, കിഴക്കേകോട്ട ഓവര്‍ബ്രിഡ്ജ് വഴി പോകണം.
തമ്ബാനൂര്‍ ഭാഗത്തുനിന്ന് കിള്ളിപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓവര്‍ബ്രിഡ്ജ്, കിഴക്കേകോട്ട അട്ടക്കുളങ്ങര വഴി പോകണം.
വെള്ളയമ്ബലം, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, ജഗതി ഭാഗത്തുനിന്ന് വഴുതക്കാട്-തൈക്കാട്-കിള്ളിപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൊച്ചാര്‍ റോഡ്-വലിയശാല-കിള്ളിപ്പാലം വഴി പോകണം.
ഈഞ്ചയ്ക്കല്‍ ഭാഗത്തുനിന്ന് കിഴക്കേകോട്ടയിലേക്കും കിഴക്കേകോട്ട ഭാഗത്തുനിന്ന് ഈഞ്ചയ്ക്കല്‍ ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര-കൊത്തളം റോഡ് വഴിയും പോകണം
24ന് രാവിലെ ഏഴുമുതല്‍ 11 വരെയുള്ള ഗതാഗതക്രമീകരണം
വെള്ളയമ്പലം, വഴുതക്കാട്, വിമന്‍സ് കോളജ്, ബേക്കറി, ആര്.ബി.ഐ ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങള്‍ കവടിയാര്‍, കുറവന്‍കോണം, പി.എം.ജി, പാളയം വഴി പോകണം
ആശാന് സ്ക്വയര്‍, ജനറല്‍ ആശുപത്രി, പേട്ട, ചാക്ക ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങള്‍ പാളയം പി.എം.ജി, പട്ടം, കുമാരപുരം, വെണ്‍പാലവട്ടം വഴി പോകേണ്ടതാണ്.
ചാക്ക, ഓള്‍സെയിന്റ്സ്, ശംഖുംമുഖം ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങള്‍ വെട്ടുകാട്, കൊച്ചുവേളി, വെണ്‍പാലവട്ടം വഴി പോകണംട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും 9497987001,9497987002 നമ്ബറില്‍ അറിയിക്കാം