പ്രതിപക്ഷ ബഹളം : പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും അനിശ്​ചിതകാലത്തേക്ക്​ പിരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും അനിശ്​ചിതകാലത്തേക്ക്​ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ്​ സമ്മേളനകാലയളവ്​ പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ പാര്‍ലമെന്‍റ്​ പിരിഞ്ഞത്​. ഡിസംബര്‍ 23നാണ്​ പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നത്​. 18 മണിക്കൂറും 48 മിനിറ്റും പ്രതിപക്ഷ പ്രതിഷേധം മൂലം പാഴായി പോയെന്ന്​ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. എന്നാല്‍, നിര്‍ണായകമായ ബില്ലുകളില്‍ ചര്‍ച്ച നടക്കുകയും പാസാക്കുകയും ചെയ്തു.

ഇതിനിടയില്‍ ഒമിക്രോണിലും കാലാവസ്ഥ വ്യതിയാനത്തിലും ചര്‍ച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തനം രാജ്യസഭയിലുമുണ്ടായില്ലെന്ന്​ അധ്യക്ഷന്‍ ​വെങ്കയ്യ നായിഡു പറഞ്ഞു. പ്രവര്‍ത്തനം കുറച്ച്‌​ കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം നിര്‍ദേശിച്ചു. കാര്‍ഷിക നിയമങ്ങളുടെ പിന്‍വലിക്കല്‍, വോട്ടേഴ്​സ്​ ഐഡിയും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ബില്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനുള്ള ബില്‍ എന്നിവയാണ്​ സമ്മേളനകാലയളവില്‍ പരിഗണിച്ച പ്രധാന വിഷയങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...