നടി ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യൂ ട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ ആക്രമിച്ച കേസില്‍ പ്രതികളായ നടി ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായില്ല. പ്രതികളുടെ അഭിഭാഷകരും കോടതിയില്‍ ഹാജരായില്ല. വിചാരണ നടപടിക്കായി പ്രതികള്‍ ഇന്ന് ഹാജരാകാന്‍ തിരുവനന്തപുരം സി.ജെ.എം കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെ കേസ് മാര്‍ച്ച്‌ മൂന്നിന് പരിഗണിക്കാനായി മാറ്റിവെച്ചു. 2020 സെപ്റ്റംബര്‍ 26ന് വൈകിട്ടാണ് യൂ ട്യൂബര്‍ വിജയ് പി നായരെ നടി ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മര്‍ദ്ദിച്ചത്. അശ്ലീല വീഡിയോ കേസില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും പറഞ്ഞിരുന്നു. ലോഡ്ജില്‍ അതിക്രമിച്ചു കടന്നു വിജയ് പി.നായരെ മര്‍ദിച്ചശേഷം മഷി ഒഴിച്ചെന്നാണ് കുറ്റപത്രം. ലാപ്ടോപും മൊബൈലും മോഷ്ടിച്ചെന്നു പരാതിയിലുണ്ടായി രുന്നെങ്കിലും മോഷണ കുറ്റം ചുമത്തിയിരുന്നില്ല. സംഭവത്തില്‍ തമ്പാനൂര്‍ പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഭാഗ്യലക്ഷ്മിയുടെയടക്കമുള്ളവരുടെ പരാതിയില്‍ വിജയ് പി നായരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...