തിരുവനന്തപുരം : ഈ വര്‍ഷത്തെ ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 24നു ഭക്ഷ്യ – പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. തിരുവനന്തപുരം ചൈത്രം ഹോട്ടലിലെ സമന്വയ ഹാളില്‍ രാവിലെ 10നു നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഉപഭോക്തൃ കേരളം മാസിക, ബോധവത്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനവും ഉപഭോക്തൃ ബോധവത്കരണ പരസ്യ ചിത്രങ്ങളുടെ റിലീസും നവീകരിച്ച ഉപഭോക്തൃ ബോധവത്കരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും ചടങ്ങില്‍ മന്ത്രിമാര്‍ നിര്‍വഹിക്കും.
ഓണ്‍ലൈന്‍ ക്വിസ് മത്സരം, ചിത്രരചന, ഫോട്ടോഗ്രഫി മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും. നടന്‍ മധുപാല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, ഭക്ഷ്യ കമ്മിഷണര്‍ കെ.വി മോഹന്‍കുമാര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ.ടി വര്‍ഗീസ് പണിക്കര്‍, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ പ്രസിഡന്റ് പി.വി ജയരാജന്‍, വനിതാ കമ്മിഷന്‍ അംഗം ഇ.എം രാധ, പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഡോ.ഡി.സജിത് ബാബു തുടങ്ങിയവരും പങ്കെടുക്കും. തുടര്‍ന്നു ‘പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം’ എന്ന വിഷയത്തില്‍ സെമിനാറും നടക്കും.