ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ പിന്നാലെ ഹെലിപ്പാഡ് ഇന്നലെ പൊളിച്ചു കളഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലിപ്പാഡ് നിർമ്മിച്ചതിനു 20.7 ലക്ഷം രൂപ ചിലവായതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, സംസ്ഥാന വിജിലൻസ് ഡയറക്ടർ എന്നിവർക്ക് വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ പരാതി നൽകി. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ മുഖ്യമന്ത്രിയും റവന്യൂ വകുപ്പ് മന്ത്രിയും ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ശബരിമലയിൽ ദര്‍ശനം നടത്തുന്നതിനുവേണ്ടി ഒക്ടോബര്‍ 22 നാണ് രാഷ്ട്രപതി പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററില്‍ ഇറങ്ങിയത്‌.

ഹെലിപ്പാഡ് നിർമ്മിച്ചതിന് 20.7 ലക്ഷം രൂപയുടെ ഭരണാനുമതിക്കായി നൽകിയിട്ടുണ്ടെന്നും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഓഫീസ് നവീകരിച്ചതിന്
399 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പറയുമ്പോൾ ഇത്രയും രൂപയുടെ ചെലവിന് അനുസരിച്ചുള്ള പണി നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.
ഈ നിർമ്മാണങ്ങളിൽ അഴിമതിയോ പണാപഹരണമോ അനാവശ്യ ചെലവോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അപ്രകാരം നടന്നിട്ടുണ്ടെങ്കിൽ പ്രസ്തുത തുക സർക്കാരിൽ മുതൽ കൂട്ടുന്നതിന് ആവശ്യമായ നടപടിയും നിയമനടപടിയും സ്വീകരിക്കണമെന്നും റഷീദ് ആനപ്പാറ പരാതിയിലൂടെ ആവശ്യപ്പെട്ടു. ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ പിന്നാലെ ഹെലിപ്പാഡ് ഇന്നലെ പൊളിച്ചു കളഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് റഷീദ് ആനപ്പാറ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...