ജില്ലാ അഡിഷണൽ എസ് പിക്ക് രാഷ്ട്രപതിയുടെ വീശിഷ്ട സേവാ മെഡൽ ; സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഉൾപ്പെടെ 8 പേർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

For full experience, Download our mobile application:
Get it on Google Play

ബിജി ജോർജ്ജ് തണ്ണിക്കോട്ട്
അഡിഷണൽ എസ് പി, പത്തനംതിട്ട,
ജന്മദേശം കൂനമ്മാവ്, പഠനം സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ കൂനമ്മാവ്, സെന്റ് ആൽബർട്സ് ഹൈസ്കൂൾ, സെന്റ് ആൽബർട്സ് കോളേജ്, എറണാകുളം, യു സി കോളേജ്, ആലുവ പോലീസ് സർവീസിൽ എസ് ഐ ആയി 1995 മേയ് 20 ണ് പ്രവേശിച്ചു, ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്‌കാരം 2004 ലും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 2014 ലും ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് 2016 ലും കരസ്ഥമാക്കി. എസ് ഐ, സി ഐ, ഡി വൈ എസ് പി തസ്തികകളിൽ ഇടുക്കി, വയനാട്, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, ക്രൈം ബ്രാഞ്ച് തുടങ്ങിയ യൂണിറ്റുകളിലും ജോലിനോക്കി. ഭാര്യ ജീനാ ( ഗൃഹഭരണം) മക്കൾ അഞ്ജലി മരിയ, ആന്റൻ ജോർജ്. കൊച്ചി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ആയിരിക്കെയാണ് മുഖ്യമന്ത്രിയുടെ മെഡലിനുള്ള ശുപാർശ സമർപ്പിക്കപ്പെട്ടത്.

പി കെ സാബു, ഡി വൈ എസ് പി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, പത്തനംതിട്ട. അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ 2019 ൽ നേടിയിട്ടുണ്ട്. അടിമാലി സി ഐ ആയിരിക്കുമ്പോഴാണ് പ്രസ്തുത പുരസ്‌കാരം ലഭിച്ചത്. അവിടെ ജോലിചെയ്യവേ പ്രമാദമായ അഞ്ചോളം കൊലപാതക കേസ്സുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും കേസ്സുകള്‍ തെളിയിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.കോട്ടയം വൈക്കം ചെമ്പ് ബ്രഹ്മമംഗലം സ്വദേശി. ഭാര്യ സ്വപ്ന, ഹോമിയോ ഡോക്ടർ ആണ്. മക്കൾ സാകേത്, സാൻവി. മട്ടാഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ ആയിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മേഡലിനുള്ള ശുപാർശ സമർപ്പിച്ചത്.
ആർ രാധാകൃഷ്ണൻ
1994 ൽ കെഎപി മൂന്നാം ബെറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ ആയി സർവീസിൽ പ്രവേശിച്ചു. 1998 ൽ പത്തനംതിട്ട ജില്ലയിലെത്തി . കക്കാട്, ആറന്മുള. പന്തളം, കോയിപ്പുറം, കൊടുമൺ , പത്തനംതിട്ട വിജിലൻസ് എന്നിവടങ്ങളിലും, കുണ്ടറ, ചിറയൻ കീഴ് എന്നീ സ്റ്റേഷനുകളിലും ജോലി ചെയ്തു. നിലവിൽ പത്തനംതിട്ട ഡി സി ആർ ബി യിൽ , ൽ ജോലി ചെയ്യുന്നു. ഭാര്യ ഉഷാകുമാരി, മകൾ ആരതി കൃഷ്ണ. ശൂരനാട് വടക്ക് സ്വദേശിയാണ്.

ഫ്രാൻസിസ് പി ജെ
1993 ജനുവരി ഒന്നിന് സര്‍വ്വീസില്‍ കയറി,രണ്ട് വര്‍ഷം കെ എ പി മൂന്നാം ബറ്റാലിയനിൽ, തുടര്‍ന്ന് 1995 മെയ് മുതല്‍ പത്തനംതിട്ടയിലെത്തി. മൂന്ന് വര്‍ഷമായി പത്തനംതിട്ട എ ആർ ക്യാമ്പ്. ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കുന്നു.- കോട്ടയം മീനച്ചില്‍ തിടനാട് സ്വദേശി. പിതാവ് ജോസഫ് .പി ജെ, മാതാവ് -സാറാമ്മ ജോസഫ്, ഇപ്പോള്‍ കോന്നി അട്ടച്ചാക്കലിൽ താമസിക്കുന്നു. ഭാര്യ -ഗീത ഫ്രാന്‍സീസ്.മകള്‍-വര്‍ഷ ഫ്രാന്‍സീസ്

മുഹമ്മദ്‌ റാഫി
1994 ൽ പാലക്കാട് കെ എ പി രണ്ടാം ബറ്റാലിയനിൽ സർവ്വീസിൽ പ്രവേശിച്ചു. തുടർന്ന് ത്യശൂർ ജില്ലാ പോലീസിലും 1999 മുതൽ പത്തനംതിട്ട എആർ. പത്തനംതിട്ട ട്രാഫിക്. ആറൻമുള സി.ബി.സി ഐ ഡി . ഏനാത്ത് പിഎസ്. ഇപ്പോൾ തിരുവനന്തപുരം ജനമൈത്രി ഡയറക്ട്രേറ്റിൽ സബ്ബ് ഇൻസ്പെക്ടർ. കൊല്ലം കോയിവിള പുത്തൻ സങ്കേതം സ്വദേശി. ഭാര്യ സജീല . രണ്ട് മക്കൾ ആദിൽ. ആദം

സുരേഷ് കെ കെ
സുരേഷ് കെകെ – 1994 ഏപ്രിൽ 4 ന് സർവ്വീസിൽ . 1998 മുതൽ പത്തനംതിട്ട ജില്ലയിൽ വെച്ചൂച്ചിറ ,മൂഴിയാർ; കക്കാട് പത്തനംതിട്ട ട്രാഫിക് യൂണിറ്റ്, ഡിസിആർബി ഇലവുംതിട്ട എന്നിവിടങ്ങളിലും തിരുവനന്തപുരം ജില്ലയിൽ പൂജപ്പുര സ്റ്റേഷനിലും ജോലി ചെയ്തു. ഇപ്പോൾ പത്തനംതിട്ട ജില്ലാ സിവിൽ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ സബ്ബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു. റാന്നി മുണ്ടപ്പുഴ കുന്നുംപുറത്ത് വീട്ടിൽ കെകെ കൃഷ്ണൻ്റേയും ജാനകിയമ്മയുടേയും മകനാണ്.
ഭാര്യ അമ്പിളി ഭാസ്ക്കർ. മക്കൾ അഖിൽ സുരേഷ്, അമൽ സുരേഷ്

ഹസീന പി
2003 ഡിസംബറിൽ സർവീസിൽ പ്രവേശിച്ചു. 2004 ഒക്ടോബർ മുതൽ പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളായ പത്തനംതിട്ട, കൊടുമൺ, അടൂർ, തിരുവല്ല തുടങ്ങിയ സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചുവരുന്നു. കഴിഞ്ഞ 2 വർഷക്കാലമായി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നു.
പിതാവ് മാതാവ് ഫാത്തിമ ബീവി റഹ്മാൻ മൻസിൽ, ഏനാത്ത്
ഭർത്താവ് റഷീദ്, പിതാവ് പരീത് റാവുത്തർ
അബ്ദുൽറഹ്മാൻ . അൽത്താഫ്റഷീദ് അൽഫിയാ റഷീദ് മക്കൾ

സുജിത് കുമാർ വ് എസ്
2011 ല്‍ സര്‍വീസില്‍ കയറി.എ ആർ ക്യാമ്പ്, പത്തനംതിട്ടയിലും തുടർന്ന് കീഴ്‌വയ്പുർ ,ആറന്മുള സ്റ്റേഷന് കളില്‍ ജോലി ചെയതു.ഇപ്പോൾ  ഡി സി പി എച്ച് ക്യൂ വിൽ ജോലി ചെയ്യുന്നു. ഡാൻസഫ് ടീം അംഗം. .തിരുവല്ല സ്വദേശി,പിതാവ് സുകുമാരന്‍,മാതാവ് സാവിത്രി,ഭാര്യ ജയശ്രീ,മകള്‍ റിതുനന്ദ. സഹോദരന്‍ സുശാന്ത്

ശരത് കുമാർ
രണ്ടായിരത്തി പത്തിൽ അടൂർ കെ എ പി മൂന്നാം ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചിട്ടുള്ളതും, തുടർന്ന് 2014 മുതൽ പത്തനംതിട്ടയിലെ കോന്നി, അടൂർ, തണ്ണിത്തോട് എന്നീ പോലീസ് സ്റ്റേഷനുകളിൽ ജോലി നോക്കി ഇപ്പോൾ പത്തനംതിട്ട ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ ജോലി നോക്കി വരുന്നു.ഇലന്തൂർ ഇടപ്പരിയാരം മീനാറിൽ വീട്ടിൽ സോമരാജൻ ശാരദ ദമ്പതികളുടെ മകനും, ഭാര്യ ജിബി ,മക്കൾ സിദ്ധാർത്ഥ് ,ശിവതീർത്ഥ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...