തിരുവനന്തപുരം പ്രസ് ക്ലബിലെ വിദ്യാർത്ഥി സമരം ; പിന്തുണയുമായി എസ്എഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ്‌ ക്ലബിലെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കാനുള്ള മാനേജിങ് കമ്മിറ്റിയുടെ ബോധപൂർവമായ ശ്രമം പ്രതിഷേധാർഹമാണെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇതിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എസ്.എഫ്.ഐ രംഗത്ത്. വിദ്യാർഥികളിൽ നിന്ന് ഫീസ് പിരിച്ചെടുക്കുന്നതിലേക്ക് മാത്രമായി ഭരണസമിതിയുടെ ഉത്സാഹം ചുരുങ്ങുന്ന നിലയാണുള്ളതെന്നും ആവശ്യമായ ഒരുവിധ പഠനസൗകര്യവും ഒരുക്കാൻ പ്രസ്‌ ക്ലബ്‌ ഭരണ സമിതി തയ്യാറാകുന്നില്ലയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

എഡിറ്റ്‌ സ്യൂട്ട്, ക്യാമറ, കംപ്യൂട്ടർ അടക്കമുള്ള അടിസ്ഥാന പഠനോപകരണങ്ങളെങ്കിലും ലഭ്യമാക്കണമെന്ന് അധ്യാപകരും വിദ്യാർഥികളും ആവശ്യമുന്നയിച്ചിട്ട് മാസങ്ങളായെങ്കിലും നടപടി ഉണ്ടായില്ല. അഞ്ചുമാസമായി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളവും ഓണറേറിയവും നൽകാൻ ഭരണസമിതി തയ്യാറായിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരത്തെ ബുധനാഴ്ച എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ കെ.അനുശ്രീ, വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്, സറീന സലാം എന്നിവർ അഭിവാദ്യം ചെയ്തു. വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കും വരെ എസ്എഫ്ഐ സമരമുന്നണിയിലുണ്ടാകുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...